കുറഞ്ഞ സമയത്തിനുള്ളിൽ തമിഴിൽ തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കി എടുത്ത നടൻ ആണ് വിജയ് ആന്റണി. ആദ്യ സിനിമ ആയ നാൻ മുതൽ അവസാനം പുറത്തിറങ്ങിയ യമൻ വരെ എടുത്തു നോക്കിയാൽ ഒരു മിനിമം ഗ്യാരന്റി ഉള്ള നടൻ എന്ന പേരു പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി എടുക്കാൻ വിജയ്ക്ക് ആയിട്ടുണ്ട്. മുഖത്തു എസ്പ്രെഷൻ വരാൻ കുറച്ചു ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ടു വന്നിട്ടുണ്ട് എന്നതാണ്‌ സത്യം.

വിജയ് ആന്റണിയിൽ ഉള്ള പ്രതീക്ഷയും അടുത്തിടെ കണ്ട മികച്ച ട്രെയിലറും.. ഈ രണ്ടു കാര്യങ്ങൾ ആണ് ചിത്രം ആദ്യ ദിനം തന്നെ കാണാൻ ഉള്ള കാരണങ്ങൾ. ട്രെയ്‌ലർ കാണുന്ന ആർക്കും മനസ്സിലാവുന്നത് ഇതൊരു മാസ്സ് ആക്ഷൻ ചിത്രമാണെന്നാണ്. ഇടക്കു ചില ഭാഗങ്ങളിൽ ചെറിയ ഉഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും ആകെ തുകയിൽ ആക്ഷൻ ചിത്രം എന്ന ടൈറ്റിലിനോട് നീതി പുലർത്തുന്നുണ്ട് ചിത്രം.

വേഗത കുറഞ്ഞ ആദ്യ പകുതിയും ആദ്യ പകുതിയെ അപേക്ഷിച്ചു വേഗത കൂടിയ രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്. പടത്തിന്റെ ഇന്റർവെൽ ബ്ലോക്കും അതിനു ശേഷമുള്ള സീനുകളും കൊള്ളാമായിരുന്നു. ക്ലൈമസ്‌നോട് അടുക്കുന്ന സീനുകളിൽ കയ്യടക്കം നഷ്ടപ്പെടുന്നുണ്ടെങ്കിലും തൃപ്തികരമായ ഒരു ക്ലൈമാക്സ് ഒരുക്കാൻ സംവിധായക്കാനായിട്ടുണ്ട്. ആദ്യ ചിത്രം എന്ന പരിഗണന കൊടുക്കുകയാണെങ്കിൽ എഴുത്തും സംവിധാനവും നിർവഹിച്ച G ശ്രീനിവാസൻ ഭാവിയിൽ പ്രതീക്ഷ അർപ്പിക്കാവുന്ന സംവിധായകരിൽ ഒരാളാണെന്നു പറയാം.

ട്രെയ്‌ലർ കണ്ടു ഉയർന്നു പൊങ്ങിയ പ്രതീക്ഷയെ തല്ലികെടുത്തുന്ന പോലെ ആയിരുന്നു ഇന്ന് വായിച്ച ഓരോ റീവ്യൂവും. വായിച്ച ഒരു റീവ്യൂ പോലും ചിത്രത്തിന് നല്ലതു പറഞ്ഞിട്ടില്ല എന്നിരിക്കെ പ്രതീക്ഷയുടെ യാതൊരുവിധ ഭാരവുമില്ലാതെ ആണ് ഞാൻ സിനിമക്ക് കയറിയത്. ചിലപ്പോൾ അതുകൊണ്ടായിരിക്കും എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു. കാണുന്നത് ഒരു ആക്ഷൻ മാസ്സ് തമിഴ് സിനിമ ആണെന്ന് മനസ്സിൽ കണ്ട് വലിയ തോതിൽ ലോജിക്കിനെ കുറിച്ചു ചിന്തിക്കാതിരുന്നാൽ നിങ്ങൾക്കും ഇഷ്ടപെട്ടേക്കാം ഈ അണ്ണാദുരയെ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo