ഇഷ്ടപ്പെട്ടു വല്ലാതെ ഇഷ്ടപ്പെട്ടു. അടുത്തിടെ കണ്ട മികച്ച കുടുംബ ചിത്രവും മികച്ച പ്രണയ ചിത്രവും എല്ലാം ഇത് തന്നെ.

മോഹൻലാൽ തന്നെ ആണ് താരം. ഈ പ്രായത്തിലും എന്നാ ഒരു ഇതാ. പ്രണയം അഭിനയിച്ചു ഫലിപ്പിക്കാൻ പ്രായം ഒന്നും ഒരു തടസം അല്ല എന്ന് മനസ്സിലാക്കി തന്നു. മടുപ്പു തോന്നി തുടങ്ങിയ ജീവിതത്തിൽ പ്രണയം തിരിച്ചു വരുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങൾ. ഇതിലും നന്നായി അതൊക്കെ സ്‌ക്രീനിൽ കാണിക്കാൻ ആർക്കേലും പറ്റും എന്ന് തോന്നുന്നില്ല.

അവരവരുടെ റോളുകൾ എല്ലാരും നന്നായി തന്നെ ചെയ്തു. കുറെ കാലത്തിനു ശേഷം അനൂപ് മേനോനെ നല്ലൊരു റോളിൽ കാണാൻ പറ്റി.

ജിബു ജേക്കബ് എന്ന സംവിധായകൻ വെള്ളിമൂങ്ങ ചെയ്ത സമയത്തു നിന്നും വളരെ ഉയർന്നിരിക്കുന്നു. സിന്ധുരാജിന്റെ തിരക്കഥയും കൊള്ളാം.

ഒരു ഫീൽ ഗുഡ് സിനിമ പ്രതീക്ഷിച്ചു വരുന്നവർക്ക് മനസ്സ് നിറഞ്ഞു തന്നെ തിയേറ്റർ വിടാം.

NB: പടത്തിനു ഇന്നലെ തിയേറ്റർ സ്റ്റാറ്റസ് വളരെ കുറവായിരുന്നു. പക്ഷെ ഉള്ളവർ എല്ലാം ആസ്വദിച്ചു തന്നെ ആണ് പടം കണ്ടത്. കഴിഞ്ഞപ്പോൾ മിക്കവാറും എല്ലാരും എഴുന്നേറ്റു കയ്യടിക്കുകയും ചെയ്തു. നല്ല സിനിമകൾ തീയേറ്ററിൽ പോയി തന്നെ കാണണം. പുലിമുരുകൻ നൂറു നേടിയ ഇന്റസ്ട്രിയിൽ മുന്തിരിവള്ളി അമ്പതു പോലും നേടിയില്ലേൽ മലയാളികൾക്ക് തന്നെ ആണ് ആ നാണക്കേട്.

( പടം ഇറങ്ങിയ സമയത്തു തീയേറ്ററിൽ കണ്ടു എഴുതിയത്)

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo