തമിഴ്നാട്ടിൽ ഒരു മനുഷ്യനുണ്ട്. നായകനാവാനുള്ള സൗന്ദര്യമില്ല എന്നു പറഞ്ഞു നിർമാതാക്കളാൽ തഴയപ്പെട്ടിട്ടുണ്ട് പണ്ട്. അച്ഛൻ സംവിധായകൻ ആയതുകൊണ്ട് മാത്രം സിനിമയിൽ എത്തിയവൻ എന്ന പുച്ഛം കേൾക്കേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞവർ ഉണ്ട്.

ഇതിനെ എല്ലാം തരണം ചെയ്തു സിനിമകൾ വിജയിപ്പിക്കാൻ തുടങ്ങിയപ്പോൾ ചോക്ലേറ്റ് നായകൻ എന്ന പേരു കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രണയ ചിത്രങ്ങൾ മാത്രമേ ചെയ്യാൻ കഴിയുള്ളു എന്നും പ്രായം കൂടുന്നതിന് അനുസരിച്ചു ഫീൽഡ് ഔട്ട് ആവുമെന്നും വിധി എഴുതിയവർ ഉണ്ട്. ഗില്ലി എന്ന തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നു കൊടുത്തുകൊണ്ടായിരുന്നു ഈ വിമർശകരുടെ വായടപ്പിച്ചത്. 50 കോടി കലക്ട് ചെയ്‌ത ആദ്യ തമിഴ് ചിത്രമാണ് ഗില്ലി.

അടുപ്പിച്ചു പൊട്ടിയ ഒരുപാട് പടങ്ങൾക്കിടയിൽ ഈ നടന്റെ കാലം കഴിഞ്ഞു എന്ന് വിധി എഴുതിയവർ ആണ് വിമര്ശകർക്കിടയിൽ ഏറെയും. പക്ഷെ ഓരോ തവണയും ഇവൻ തിരിച്ചു വന്നു. അതാത് വർഷങ്ങളിലെ കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ പോക്കിരിയും വേലായുധവും വേട്ടയ്ക്കാരനും തുപ്പാക്കിയും തെരിയും എല്ലാം സ്ഥാനം പിടിച്ചു. ഹിന്ദി റീലീസ് ഇല്ലാതെ 100 കോടി നേടിയ ആദ്യ ചിത്രമാണ് തുപ്പാക്കി.

ആരാധകർക്കിടയിൽ അദ്ദേഹം ഇളയദളപതി ആയി. അടുത്ത നന്പനായി. സ്നേഹത്തോടെ ചെല്ല ദളപതി എന്നു ഫാൻസ് വിളിക്കുന്നുണ്ടേൽ അതു ആ സ്നേഹം അദ്ദേഹം തിരിച്ചു കൊടുക്കുന്നത് കൊണ്ടു കൂടി ആണ്.

പൊതുവേദികളിൽ വളരെ സാധാരണകാരൻ ആയി പ്രത്യക്ഷപെടുന്ന ഇദ്ദേഹം ജീവിതത്തിൽ മൊത്തം ആ ഒരു simplicity കാത്തുസൂക്ഷിക്കുന്നു. തന്റെ സിനിമയുടെ ആദ്യ ദിന ആഘോഷത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു ആരാധകൻ മരണപ്പെട്ടപ്പോൾ അടുത്ത ബന്ധുവിനെ പോലെ ആ വീട്ടിൽ കയറി ചെന്നു അവരെ ആശ്വസിപിച്ചിട്ടുണ്ട് ഈ നടൻ. പ്രവേഷനപരീക്ഷയിലെ അപാകത കാരണം സീറ്റ് കിട്ടാത്തതിൽ മനം നൊന്തു ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തപ്പോൾ ഈ നടനെ അല്ലാതെ വേറെ ആരെയും ആ പരിസരത്തു കണ്ടിട്ടില്ല.

അപാരമായ ചിന്തകളുടെ ഒന്നും ആവശ്യം ഇല്ലാതെ തീയേറ്ററിൽ പോയി ഇരുന്നു ആസ്വദിക്കാൻ പറ്റുന്ന സിനിമകൾ ആണ് ഇദ്ദേഹത്തിന്റെ. മസാല സിനിമകളാണ് ഒരുക്കുന്നതെങ്കിലും ഓരോ സിനിമയിലും അഡ്രസ്സ് ചെയ്യപെടുന്ന സോഷ്യൽ പ്രശ്നങ്ങൾ നമുക്ക് കണ്ടില്ല എന്നു നടിക്കാൻ പറ്റില്ല.

ഇതുകൊണ്ടൊക്കെ തന്നെ ആണ്, രക്ഷകൻ വേഷങ്ങൾ മാത്രമേ ചെയ്യൂ എന്നും വ്യത്യസ്ഥത കൊണ്ടുവരുന്നില്ലെന്നും പറഞ്ഞു വിമർശകർ പുച്ഛിക്കുമ്പോളും, ഈ നടനെയും നടന്റെ സിനിമകളെയും ഒരുപാട് ഇഷ്ടം ആവുന്നത്


For More Visit: http://dreamwithneo.com
#NPNMovieThoughts #DreamWithNeo