ഈ ലോകത്ത് എല്ലാവരും വ്യത്യസ്തർ ആണ്. മിക്കവരും തങ്ങളുടേതായ ഒരു പ്രാന്തുമായാണ് ഇവിടെ ജീവിക്കുന്നത്. നമ്മളാരും പെര്ഫെക്ട് അല്ല എന്നിരിക്കിൽ ഒരുത്തന്റെ "വ്യത്യസ്ഥത"യെ പോയി ചോദ്യം ചെയ്യാൻ നമുക്കെന്താണ് അർഹത.


ഇവിടെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. യുവ താരങ്ങളിൽ ശ്രദ്ധേയനായ നിവിൻ പോളി നായകൻ ആവുന്ന ചിത്രം. ഇവിടെയിലെ അഭിനയത്തിന് ഒരുപാട് പഴികൾ കേട്ട നടൻ ആണ് നിവിൻ. അതുകൊണ്ടു തന്നെ ഹേയ് ജൂഡ് എന്ന ചിത്രം നിവിൻ എന്ന നടനും, ശ്യാമ പ്രസാദ് എന്ന സംവിധായകനും ഒരു വെല്ലുവിളി തന്നെ ആണ്. ആ വെല്ലു വിളിയിൽ രണ്ടു പേരും വിജയിച്ചു എന്നു തന്നെയാണ് എന്റെ അഭിപ്രായം. എല്ലാവർക്കും ഇഷ്ടമാവുന്ന നല്ലൊരു ഫീൽ ഗുഡ് ചിത്രം ഒരുക്കുന്നതിൽ ഇവർ വിജയിച്ചിട്ടുണ്ട്.

ബഹു ഭൂരിപക്ഷത്തിന് ഒപ്പം ചിന്തിക്കാനോ പ്രവർത്തിക്കാനോ ആവാത്ത തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിക്കുന്ന ജൂഡ് എന്ന ചെറുപ്പക്കാരനെ നിവിൻ പോളി മനോഹരമാക്കി. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നില്ലെന്നും സൈഫ് സോണ് വിട്ടു പുറത്തു വരുന്നില്ലെന്നും പറഞ്ഞു ഒരുപാട് വിമർശനങ്ങൾ കേട്ട നടന്റെ മികച്ചൊരു തിരിച്ചു വരവാണ് ചിത്രം. സപ്പോർട്ടിങ് റോളുകളിൽ അഭിനയിച്ച സിദ്ധിഖ്, നീന കുറുപ്പ്, തൃഷ, വിജയ് മേനോൻ തുടങ്ങിയവരും തങ്ങളുടെ റോളുകൾ ഭദ്രമാക്കി. തൃഷയുടെ ഡബ്ബിങ് നന്നായി തോന്നി. വിജയ് മേനോനെ ഒരുപാട് കാലത്തിനു ശേഷം നല്ലൊരു റോളിൽ കണ്ടത് സന്തോഷം ഉണ്ടാക്കി.

തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയിൽ തന്നെയാണ് ചിത്രം പോവുന്നത്. ചില ഭാഗങ്ങളിൽ ലാഗ് തോന്നുമെങ്കിലും ചിത്രം ഉണ്ടാക്കി എടുക്കുന്ന മൂഡിൽ ആ ലാഗ് അത്ര കുഴപ്പമുള്ളതായി തോന്നില്ല. പാട്ടുകൾ ഒന്നും ഇഷ്ടമായില്ല. പശ്ചാത്തല സംഗീതം നന്നായി തോന്നി.

ശ്യാമപ്രസാദ് ചിത്രങ്ങൾ ഒരു തരം ഉറക്ക ഗുളികകൾ ആണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. യുവ നടന്മാരിലെ മികച്ച ഒരു ക്രവുഡ് പുള്ളർ ഉണ്ടായിട്ടു കൂടി ഹേയ് ജൂഡിനു തീയേറ്ററിൽ ലഭിക്കുന്ന തണുപ്പൻ പ്രകടനം ഇതു സാക്ഷ്യം വഹിക്കുന്നു. പക്ഷെ ഒരു സംവിധായകന്റെയും നടനെയും പൊളിച്ചെഴുതാണ് ചിത്രം. അത്യാവശ്യം കോമഡി ഒക്കെ ഉള്ള നല്ലൊരു ഫീൽ ഗുഡ് ചിത്രം. സംവിധായകന്റെ പഴയ ചിത്രങ്ങൾ വെച്ചു മുൻവിധി എഴുതാതെ തീയേറ്ററിൽ തന്നെ പോയി കണ്ടു വിലയിരുത്തേണ്ട ചിത്രം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo