മരണത്തിനു തൊട്ടുമുന്നേ ഒരു നിമിഷം നീയെനിക്ക് തരണം.

ചുമരിലിടിച്ചു ഞാനെന്റെ തലയോട് തകർക്കുമപ്പോൾ..

തലച്ചോറ് മാന്തിയെടുത്തൊരു ഭ്രാന്തനെ പോലെ ഞാൻ പുറത്തേക്കെറിയും.

അവസാന കോശവും തലയിൽ നിന്നടർന്നു പോവുമ്പോൾ ബുദ്ധിയിൽ നിന്നും ബോധത്തിൽ നിന്നും ഞാൻ സ്വാതന്ത്രനാവും.

ജീവിതത്തിന്റെ ആ അവസാന നിമിഷത്തിലെങ്കിലും എനിക്കെന്റെ ഹൃദയം കൊണ്ടൊന്നു ചിന്തിക്കണം..

ബോധം വിളിച്ചോതുന്നു സത്യങ്ങളില്ലാതെ.. ബുദ്ധി കൊണ്ടുതരുന്ന യാഥാർഥ്യങ്ങളില്ലാതെ..

ജീവൻ ചോർന്നു പോവുന്ന.. ജീവിതം തീർന്നു പോവുന്ന ആ നിമിഷത്തിലും ഞാൻ നിന്നെ കുറിച്ചോർക്കും..

നിന്നെക്കുറിച്ചുള്ള നല്ലോർമകൾ ഓർത്തെടുത്തു എനിക്ക് മാത്രമായൊരു ലോകം ഞാൻ പണിയും.

നമ്മളൊരുമിച്ചുള്ളൊരായിരം വർഷത്തെ ജീവിതം ഞാനാ നിമിഷത്തിൽ തന്നെ ജീവിച്ചു തീർക്കും..

ആ നിമിഷത്തിനുമപ്പുറം ഞാൻ കണ്ണുകൾ അടക്കുമ്പോൾ എന്റെ മുഖത്തു വിരിയുന്ന പുഞ്ചിരിയുടെ കാരണവും നീ തന്നെയായിരിക്കും.

നിനക്കിപ്പോളോരു സംശയം തോന്നാം.. തലച്ചോറില്ലാത്ത ഞാനെങ്ങനെ നിന്റോർമകളിലൊരു ലോകം പണിയുമെന്ന്!

കാരണം.

നിന്നെ കുറിച്ചുള്ള നല്ലോർമകൾ മാത്രം ഞാൻ സൂക്ഷിച്ചു വെച്ചത് എന്റെ ഹൃദയത്തിലായിരുന്നല്ലോ!

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo