ഒരു ചെമ്പ് മട്ടൻ ബിരിയാണി വെട്ടിവിഴുങ്ങുന്നതായി സ്വപ്നം കണ്ടു കിടന്നിരുന്ന ഭീമസേനൻ ചുണ്ടിൽ വന്നു തട്ടിയ ഉപ്പ് രസത്തിൽ അതൃപ്തനായി.

"ഓ മൈ ഗോഡ്..! കടലിൽ കിടന്നാണോ ഞാൻ ഈ ബിരിയാണി കയറ്റുന്നത്?"

അല്ല! ഓർമ വന്നു! അടുത്തു കിടന്നുറങ്ങുന്ന സഹദേവൻ മൂത്രമൊഴിച്ചതാണ്.. ബ്ലഡി ഫൂൾ.. മുള്ളിയിട്ട് വന്നു കിടന്നുറങ്ങണം പറഞ്ഞാൽ ഒരു ദിവസം പോലും കേൾക്കില്ല.. നാറി..!

"പമ്പ് സെറ്റ് ഓഫ് ചെയ്യട കൊപ്പേ!!"

കണ്ണു തുറക്കാതെ തന്നെ സഹദേവൻ കിടന്നുറങ്ങുന്ന വലതു വശം ലക്ഷ്യമാക്കി ഭീമൻ ആഞ്ഞൊരു തൊഴി കൊടുത്തു. ഇഷ്ടികക്ക് പടുത്ത ആശ്രമ ചുവരിൽ ഊക്കോടെ വന്നിടിച്ചു ഭീമന്റെ കണങ്കാൽ..

തലയിൽ ഒരു കൂട്ടം പൊന്നീച്ച ഒരുമിച്ചു പാറിയ പോലെ. പന്ന പന്നി! തൊഴികിട്ടുമെന്നു മനസ്സിലാക്കി സ്ഥലം മാറി കിടന്നിരിക്കുന്നു!

ചാടി എഴുന്നേറ്റ ഭീമന് ആദ്യം തോന്നിയത് സഹദേവനെ ചവുട്ടി ചുമരിൽ പടമാക്കാൻ ആണ്. അല്ലേൽ തന്നെ ചുമരിൽ ചവുട്ടി ഉളുക്കി ഇരിക്കുന്ന കാലു വെച്ചു ഇനി ഒരു റിസ്ക് കൂടി എടുക്കേണ്ട വെച്ചു പതഞ്ഞു പൊങ്ങിയ ദേഷ്യത്തെ തല്ലി കെടുത്തികൊണ്ടു ഭീമസേനൻ ഒന്നു മുരണ്ടു.

"ആരവിടെ പൂമുഖത്തേക്ക് ഒരു ബക്കറ്റ് ചൂട് വെള്ളം കൊണ്ട് വരൂ..?"

തൊഴി കൊണ്ടു വീങ്ങിയ കാലിൽ ഒന്നു ആവി പിടിച്ചേക്കാം.

"ആരവിടെ!!?"

മറുപടി ഒന്നുമില്ല!

"ആരും ഇല്ലെടെയ് അവിടെ ?? "

മറുപടി ഒന്നുമില്ലെന്ന്‌ കണ്ട ഭീമൻ രണ്ടും മൂന്നും കട്ടക്ക് കയറ്റി വീണ്ടും വീണ്ടും വിളിച്ചു.

ആര്? എവിടെ? ഒരുത്തനുമില്ല വിളി കേൾക്കാൻ. കൊട്ടാരത്തിൽ ആണെന്ന ഓർമയിൽ വിളിച്ചതാണ്! അരക്കില്ലത്തിൽ കിടന്നു തന്തൂരി ചിക്കൻ ആവാതെ രക്ഷപെട്ടത്തിൽ പിന്നെ പല പല ഗ്രാമങ്ങളിൽ ആയി ഒളിച്ചു താമസിക്കുകയാണ്. പക്ഷെ ഇടക്കിടെ താൻ അതങ്ങു മറക്കും.

"ഇതാ വരുന്നു മഹാരാജൻ"

അകത്തു നിന്നാണ് മറുപടി ലഭിച്ചത്. ഇതാരാടാ എന്നാലോചിച്ചപ്പോൾ തന്നെ ഭീമന് ആളെ പിടികിട്ടി. ഒരു സഹായത്തിനു ആയിക്കോട്ടെ എന്നു പറഞ്ഞു കഴിഞ്ഞ തവണ വന്നപ്പോൾ വിദുരരമ്മാവൻ നിർത്തി പോയവനാണ്. രണ്ടു ദിവസമായി തന്നെ തന്നെ ചുറ്റി പറ്റി നിൽക്കുന്നു. ഗദാ യുദ്ധം പടിക്കണമെന്നാണ് ആഗ്രഹം. ആളൊരു നിഷ്‌കു ആണ്.. പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയുമെന്നാണല്ലോ!

വാശി സഹിക്കാൻ വയ്യാതെ ഇന്നലെ ഗദ എടുത്തു അവന്റെ കയ്യിൽ കൊടുത്തതും, അതിന്റെ ഭാരം താങ്ങാൻ വയ്യാതെ അവൻ അതെടുത്തു ധ്യാനത്തിൽ ആണെന്ന വ്യാജേന ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന യുധിഷ്ഠിരന്റെ തലക്കിട്ടതും, ജ്യേഷ്ഠനെ കൊല്ലാൻ നോക്കിയ കുറ്റത്തിന് അമ്മ രാത്രി ഭക്ഷണം തരാതിരുന്നതും ഭീമന് ഓർമ വന്നു.

ഇവനിതുവരെ പോയില്ലേ ദൈവമേ? എന്റെ പൊക കണ്ടേ ഈ തെണ്ടി അടങ്ങു എന്നാണ് തോന്നുന്നത്.

ഇനി വിധുരരമ്മാവൻ എനിക്കിട്ടു പണിതത് ആണോ എന്തോ! മുരട്ടു കിളവൻ.. ഞാൻ അങ്ങു തിരിച്ചെത്തട്ടെ കാണിച്ചു കൊടുക്കാം!

ഭീമന് ദേഷ്യം ഇരച്ചു പൊങ്ങി.

"പറഞ്ഞാലും മഹാരാജൻ!"

തന്നോട് നൂറു തവണ പറഞ്ഞിട്ടില്ലെടോ! എന്നെ മഹാരാജൻ എന്നു വിളിക്കരുതെന്നു. അതെന്റെ ജ്യേഷ്ഠൻ ആണ്.. (അതും ആ ദുര്യോധനൻ തല്ലി കൊന്നില്ലേൽ..)"

ഇതും പറഞ്ഞു ഭീമനൊന്ന് ഊറി ചിരിച്ചു.

"ആജ്ഞപോലെ കൊച്ചു രാജൻ"

"കൊച്ചു രാജൻ നിന്റെ അച്ഛൻ.. നീ എന്നെ ഭീമസേനൻ എന്നു വിളിച്ചാൽ മതി"

"ആയിക്കോട്ടെ.. മ.. ഭീമസേനൻ.."

"അതെന്താടാ ഒരു "മ" ഇടക്ക് കയറി വന്നത്?"

"അത്.. പിന്നെ.. ഞാൻ മഹാനായ ഭീമസേനൻ എന്നു പറയാൻ വന്നതാണ് പ്രഭോ!! "

"ഞാൻ മഹാൻ ആണെന്നൊക്കെ ഇവിടെ എല്ലാർക്കും അറിയാവുന്ന കാര്യം തന്നെയാ!! എന്നു വെച്ചു നീയതിങ്ങനെ പറഞ്ഞു നടക്കണമെന്നില്ല."

ഒന്നു നിർത്തിയ ശേഷം ഭീമസേനൻ തുടർന്നു.

"അതിരിക്കട്ടെ എന്റെ മറ്റു സഹോദരങ്ങൾ എവിടെ?"

"ജ്യേഷ്ഠൻ യുധിഷ്ഠിരൻ അതിരാവിലെ തന്നെ ധ്യാനത്തിനായി കാട് കയറി പോയി പ്രഭോ"

കാട് കയറി പോവാൻ അയാൾ എന്തോന്ന് പൂച്ചയോ? അല്ല ഇവിടെ ഇരുന്നാൽ ദുര്യോധനനെ തോൽപിക്കാൻ പറ്റാത്ത കാര്യവും പറഞ്ഞു അമ്മ സമാധാനം കൊടുക്കില്ല.. അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല.

"അല്ല എന്റെ അനിയന്മാരോ?"

"അർജ്ജുന കുമാരൻ രാവിലെ തന്നെ അമ്പും വില്ലുമെടുത്തു പുഴക്കരയിൽ പോയി"

ഭീമന്റെ മനസ്സ് സന്തോഷം കൊണ്ട് ഡാൻസ് കളിച്ചു.

"അല്ലേലും അവനു മാത്രമേ ദുര്യോധനനെ തോൽപിക്കണം എന്ന ആഗ്രഹം ഉള്ളു. രാവിലെ തന്നെ പ്രാക്ടീസ് ചെയ്യാൻ പോയല്ലോ അവൻ "

"അർജുന കുമാരൻ പ്രാക്ടീസ് ചെയ്യാൻ പോയത് അല്ല പ്രഭോ!"

"പിന്നെ എന്തൂട്ട്ന് കുളിസീൻ കാണാണോ!!?"

" അല്ല പ്രഭോ! ഉച്ചക്ക് പുഴമീൻ കൊണ്ടു കൊടുത്താൽ കറിവെച്ചു കൊടുക്കാമെന്നു അമ്മ പറഞ്ഞപ്പോൾ ആർത്തി മൂത്ത് മീൻ പിടിക്കാൻ പോയതാണ്!"

അമ്പും വില്ലും കൊണ്ടു മീൻ പിടിത്തം.. കൊള്ളാം.. പുതിയൊരു സ്കിൽ എങ്കിലും പഠിക്കട്ടെ അവൻ..!! ദുര്യോധനനെ തോൽപ്പിക്കാൻ പറ്റിയില്ലേലും ജീവിക്കാൻ ഒരു തൊഴിലാവുമല്ലോ!

ഒരു നേടുവീർപ്പോടെ ഭീമൻ മനസ്സിൽ ഓർത്തു.

"നകുലനോ?"

ഭീമൻ തന്റെ അഞ്ചാമത്തെ സഹോദരനെ പറ്റി അന്വേഷിച്ചു..

"നകുല കുമാരനും അർജുന കുമാരന്റെ ഒപ്പം പുഴക്കരയിലേക്ക് പോയി പ്രഭോ"

ഭീമന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..

"അസംഭവനീയം.. ഫുഡ് പ്ലെയിട്ടിൽ വെച്ചു കൊടുത്താൽ ചവച്ചു എടുത്തു വായിൽ വെച്ചു തരോ എന്നു ചോദിക്കുന്ന ആ മടിയൻ മീൻ പിടിക്കാൻ പോയെന്നോ?"

"മീൻ പിടിക്കാൻ പോയതല്ല പ്രഭോ! ആശ്രമത്തിലെ ടോയ്‌ലറ്റ് ടിഷ്യൂ കഴിഞ്ഞതിനാൽ കാര്യം സാധിക്കാൻ പുഴക്കരയിൽ പോയിരിക്കയാണ് നകുലകുമാരൻ"

"ഓഹ്.. ഷിറ്റ്..!"

ഭീമന്റെ വാക്കുകൾ കേട്ട നിഷ്‌കു ഭടൻ വളരെ വിനയത്തോടെ തുടർന്നു.

"അതേ പ്രഭോ! ഷിറ്റ് തന്നെ 😊"

#തുടരും..

( ആദ്യ ശ്രമമാണ്.. നന്നായില്ലേൽ പറഞ്ഞാൽ മതി.. തുടരുന്നില്ല.. 😁 ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി നന്നായിക്കോളും 😂 )

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo