"People shouldn't be afraid of their government. Governments should be afraid of their people."

"ഭരണകൂടം അതിന്റെ ജനങ്ങളെ ആണ് ഭയപ്പെടേണ്ടത്.. അല്ലാതെ ജനങ്ങൾ ഭരണകൂടത്തെയല്ല."

വി ഫോർ വേണ്ടെറ്റ എന്ന ചിത്രത്തിലെ ഒരു സംഭാഷണമാണ് ഇത്.

പരസ്യമായ അനീതിയാണ് നടന്നിരിക്കുന്നത്.. നീതി നിഷേധത്തിന്റെ അങ്ങേയറ്റമാണിത്.. അതിനു കൂട്ടു നിന്നതും ചുക്കാൻ പിടിച്ചതും ഭരണകൂടം തന്നെയാണ്..

ജനത്തെ പേടിയുള്ള ഒരു ഭരണകൂടത്തിന് മാത്രമേ യഥാർത്ഥത്തിൽ നീതി നടപ്പിലാക്കാൻ കഴിയുന്നുള്ളൂ എങ്കിൽ ആ പേടി വരുത്തേണ്ടത് ജനങ്ങളുടെ കടമയാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പു വരുത്താൻ പറ്റുന്നില്ലെങ്കിൽ മറ്റെന്തു ഭരണനേട്ടത്തിനും പുല്ലു വില പോലുമില്ല എന്നതാണ് സത്യം.

ഈ വിഷയത്തിൽ ഒരുപാട് ശരികളൊന്നുമില്ല. ഒരൊറ്റ ശരിയെ ഉള്ളു..

" അവർക്ക് നീതി ലഭിക്കണം"

ഈ ശരിയിൽ കുറഞ്ഞ എന്തും തെറ്റുതന്നെയാണ്. സമയം വൈകിയെങ്കിലും ഇനിയെങ്കിലും തിരുത്താൻ പറ്റണം. തെറ്റുകൾ തിരുത്തി ശരി നടപ്പിൽ വരുത്താൻ കഴിയണം. കഴിയുന്നില്ലെങ്കിൽ ആ സ്ഥാനത്തു നിന്നും ഇറങ്ങി തരണം. ഇനിയൊരു ഇലക്ഷൻ കാലത്തും ഊതി വീർപ്പിക്കപ്പെട്ട ഭരണ നേട്ടങ്ങളുമായി ഞങ്ങൾക്കിടയിലേക്ക് വോട്ട് തെണ്ടാൻ ഇറങ്ങാതിരിക്കാൻ ഉള്ള ആർജവം എങ്കിലും ചുരുങ്ങിയത് കാണിക്കണം.

ഇടത് ഭരണകൂടം ആണ് അധികാരത്തിൽ ഉള്ളത്. ഇടതുപക്ഷം ഹൃദയപക്ഷം എന്നു ഫ്‌ളക്‌സ് ബോർഡിൽ മാത്രം എഴുതാതെ നിങ്ങളുടെ എല്ലാം ഹൃദയം ഇപ്പോളും ഇടതുവശത്ത് തന്നെയാണോ സ്‌ഥിതി ചെയുന്നത് എന്നൊന്ന് സ്വയം വിലയിരുത്തണം.

മറ്റെവിടെയോ വായിച്ച പോലെ..

"വലതിനെക്കാൾ അപകടകരമാണ് വലത്തോട്ട് ചായ്‌വുള്ള ഇടത്."

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo