6. വിശ്വരൂപത്തെ കുറിച്ച്‌..

2011 തുടക്കം. പ്ലസ് ടു ഒക്കെ കഴിഞ്ഞു കോളേജ് അഡ്മിഷൻ തുടങ്ങുന്നതിനു മുന്നേ ഉള്ള സമയം. എയർടെൽ നെറ്റ് സെറ്റർ വാങ്ങി അതിൽ ഐഡിയ സിം ഇട്ടു ഇൻറർനെറ്റിൽ കളിച്ചു തുടങ്ങിയ സമയം. ഫേസ്ബുക് അക്കൗണ്ട് ഒക്കെ തുടങ്ങുന്നത് ആ സമയത്താണ്. അങ്ങനെ ഒരു ഫേസ്ബുക് പേജിൽ നിന്നാണ് വിശ്വരൂപം എന്ന കമൽ ഹാസന്റെ പുതിയ പടത്തെ കുറിച്ച് കേൾക്കുന്നത്.

കമൽ ഹാസൻറെ ഒരു സിനിമ എന്നു പറഞ്ഞാൽ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനേക്കാൾ മിസ്റ്ററി ആയിരിക്കും. ഫിലിം പ്രഖ്യാപിക്കുന്നതു മുതൽ ഫസ്റ്റ് ലുക്ക് ഇറങ്ങി. ട്രയ്ലർ ഇറങ്ങി. സിനിമ റിലീസ് ആവുന്നതു വരേയും മുഴുവൻ മിസ്റ്ററി ആവും. പല തരത്തിൽ ഉള്ള ഊഹാപോഹങ്ങൾ കേൾക്കാം.

ഞാൻ വിശ്വരൂപത്തെ കുറിച്ച് ആദ്യം ആയി കേൾക്കുന്നത് അതൊരു ഹോളിവുഡ് സിനിമടെ പുനർനിർമാണം ആണെന്നും മനുഷ്യ മാംസം ഭക്ഷിക്കുന്ന ഒരു പ്രൊഫെസ്സറിന്റെ റോൾ ആണ് കമലിനും എന്നാണ്. അത് കേട്ടപ്പോൾ തന്നെ എനിക്കിഷ്ടായി 😎 എന്തൊക്കെ വന്നാലും ആദ്യ ദിനം കാണും എന്നും ഉറപ്പിച്ചു.

തലയ്ക്കു മുകളിൽ കോട്ട് കൊണ്ട് കവർ ചെയ്തു നിൽക്കുന്ന കമൽ ഹസ്സനെ കാണിച്ചു കൊണ്ട് ഒരു ഫസ്റ്റ് ലുക്കും കണ്ടു. കണ്ണുകളിൽ ഒക്കെ വല്ലാത്ത ഒരു ദുരൂഹത. ഹാ മനുഷ്യനെ തിന്നുന്നവന് ഇത്തിരി ദുരൂഹത ഒക്കെ ആവാം എന്ന് ഞാനും കരുതി😈

സിനിമക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ഭീകരം ആയിരുന്നു. ഇടയ്ക്കിടെ ഇറങ്ങുന്ന സ്റ്റിൽ എല്ലാം ഡൗൺലാഡ് ചെയ്തു എടുക്കും. വാർത്ത ഒക്കെ ഒന്നുവിടാതെ വായിക്കും. അങ്ങനെ സമയം കടന്നു പോയി. 2011 പോയി. 2012 വന്നു. പിന്നെ അതും പോയി. പ്രതീക്ഷ മാത്രം ഞാൻ കൈ വിട്ടില്ല.

അതിനിടെ പല വാർത്തകളും കേട്ടു. ഞാൻ കാത്തിരുന്ന പ്ലോട്ട് അല്ല കഥ. 😕 മനുഷ്യനെ ഭക്ഷിക്കുന്ന പ്രൊഫെസ്സർ അല്ല കമൽ. പിന്നെ ആരാ? അതിനിടെ തീവ്രവാദി ലുക്ക് ഉള്ള കമൽ ഹസ്സനെ കാണിച്ചു കൊണ്ട് അടുത്ത പോസ്റ്റർ ഇറങ്ങി. ഹഹ അതെ കമൽ തീവ്രവാദി തന്നെ. മനുഷ്യനെ തിന്നുന്നവനും തീവ്രവാദിയും തമ്മിൽ പറയത്തക്ക വെത്യാസം ഒന്നും ഇല്ലല്ലോ!! 😊 കമൽ തന്നെ നായക വേഷവും വില്ലൻ വേഷവും ചെയ്യും എന്ന് വാർത്ത കേട്ടു. ട്രയ്ലർ ഇറങ്ങിയപ്പോൾ അതിൽ കേട്ട ‘നാനെ വില്ലൻ നാനെ ഹീറോ’ എന്ന ഡയലോഗ് എന്റെ ആ പ്രതീക്ഷ ഊട്ടി ഉറപ്പിച്ചു.

അങ്ങനെ 2013 ജനുവരിയിൽ പടം റിലീസ് ആവും എന്ന് കേട്ടു. റീലീസിന്റെ ഒരു ദിവസം മുന്നേ DTH റീലീസ് ചെയ്യും എന്നും. പടം വൈഡ് റിലീസ് ആണ് ചെയ്യുക എന്നും അറിഞ്ഞു. DTH നേയും വൈഡ് റീലീസിനെയും അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ പരന്നു അതിനിടെ ഒരു മതത്തെ ആക്ഷേപിച്ചു എന്ന് പറഞ്ഞു സിനിമ ഭവിഷ്കരിക്കാൻ ഒരു കൂട്ടർ മുന്നോട്ടു വന്നു.

എന്തൊക്കെ ആയാലും പടം റീലീസ് ചെയ്യും എന്ന തീരുമാനത്തിൽ കമലും എന്തൊക്കെ ആയാലും ആദ്യ ദിനം ആദ്യ ഷോ കാണും എന്ന തീരുമാനത്തിൽ ഞാനും ഉറച്ചു നിന്നു.😂

അറ്റം പോലെ ഞാൻ ഒന്ന് സൈക്കളിൽ നിന്നും വീണു. കയ്യിൽ ബാൻഡേജ്‌ ഒക്കെ കെട്ടി വീട്ടിൽ ഇരിപ്പായി 😟

അങ്ങനെ റീലീസ് ദിനം വന്നെത്തി. തലേ ദിവസം വരെ ഒരു ഉറപ്പും ഇല്ലായിരുന്നു. തമിഴ് നാട്ടിൽ റീലീസ് പറ്റില്ല എന്ന് കേട്ടു. ഒരു തമിഴ് പടം തമിഴ് നാട്ടിൽ റീലീസ് ഇല്ലാതെ ബാക്കി സ്ഥലത്തു റീലീസ് ചെയ്യോ?

രാവിലെ പത്രം എടുത്തു നോക്കിയപ്പോൾ പരസ്യം ഉണ്ട്. പട്ടാമ്പി അലക്സ് ഒരു B ക്ലാസ് തീയേറ്റർ ആണ്. അവിടെ ഒക്കെ ഉണ്ട്. വൈഡ് റിലീസ്ന്റെ ഗുണം.

പ്രധാന പ്രശനം അതൊന്നും അല്ലല്ലോ!! കൈ ഒടിഞ്ഞു ഇരിക്കുന്നവനെ സിനിമക്ക് വിടില്ലല്ലോ? വീട്ടിൽ സമരം തുടങ്ങി. മനസ്സിലെ മനസ്സോടെ കിട്ടിയ ഒരു ‘എന്താച്ചാ ചെയ്തോ’ യുടെ ബലത്തിൽ വീട്ടിൽ നിന്നും ഇറങ്ങി. 8 മണിക്ക് പട്ടാമ്പി എത്തി. ആഹാ കട്ട തിരക്ക് പ്രതീക്ഷിച്ച എനിക്ക് അവിടെ ഒരു സെക്യൂരിറ്റിനെ മാത്രേ കാണാൻ കഴിഞ്ഞുള്ളു. 😖ആദ്യ ഷോ ക്കു ആദ്യ ടിക്കറ്റ് തന്നെ എടുത്തു. ആളുകൾ ഒക്കെ വന്നു തിയേറ്റർ നിറഞ്ഞത് ഒരു 10.30 ഒക്കെ ആയപ്പോൾ ആണ്. അങ്ങനെ പടം തുടങ്ങി.

കമൽ ഹാസന്റെ ഇന്ററോ… ഡാൻസ്… പാട്ട്… കോമഡി… ഒരു പെണ്ണിനെ പോലെ ഉള്ള വിസ്‌ എന്ന ഡാൻസ് മാസ്റ്റർ റോൾ. അടുത്ത് ഇരുന്ന ആൾ സുഹൃത്തിനോട് പറയുന്ന കേട്ടു ‘കാശ് പോയെന്ന തോന്നുന്നേ’ എന്ന്.

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം മാറി. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ട്രാൻസ്ഫോര്മഷൻ സീനോടെ സിനിമ ട്രാക്കിൽ ആയി. സിനിമ കഴിഞ്ഞപ്പോൾ എല്ലാരും എഴുനേറ്റു നിന്ന് കയടിച്ചിരുന്നു. ഒരു ഹോളിവുഡ് ഫിലിം കണ്ട ഒരു ഫീൽ. കണ്ടത് ഇന്ത്യൻ മൂവി തന്നെ ആണോ എന്ന് ഞങ്ങളിൽ പലരും സംശയിച്ചിരുന്നു എന്ന് ഉറപ്പു. സിനിമ കഴിഞ്ഞപ്പോൾ ഞാൻ ഒരു കമൽ ഫാൻ ആയി മാറിയിരുന്നു.

ഷോ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ വാർത്ത കേട്ടു. പലയിടത്തും ഷോ തടസ്സപെട്ടെന്നു. സിനിനയിൽ ഒരു മതത്തെയും മോശം ആയി കാണിച്ച പോലെ എനിക്ക് തോനിയിട്ടില്ലായിരുന്നു. എന്തായാലും റിവ്യൂ ഒക്കെ നോക്കിയപ്പോൾ എല്ലാം പോസിറ്റീവ് ആയിരുന്നു. അടുത്ത ഞായറാഴ്ച ഇന്ത്യൻ വിഷൻ ചാനലിൽ മനീഷ് നാരായൺ പോസിറ്റീവ് റിവ്യൂ കൊടുത്തു. മനീഷ് ഒക്കെ പോസിറ്റീവ് കൊടുക്കുന്നത് വളരെ ദുർലബമായെ ഞാൻ കണ്ടിട്ടുള്ളു. 😂

ഞാൻ അന്നുവരെ കണ്ട ഏറ്റവും മികച്ച ചിത്രം അതായിരുന്നു. ഇന്ന് 4 കൊല്ലങ്ങൾക്കു ഇപ്പുറവും ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രം വിശ്വരൂപം ആണ്. ഇന്നും അതിനെ വെല്ലാൻ ഇരു ചിത്രം ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

രണ്ടാം ഭാഗത്തെ കുറിചായി പിന്നെ എന്റെ ചിന്ത. ആദ്യം കേട്ടു 2013 ആഗസ്ത് 15 നു വരും എന്ന്. പിന്നെ 2014 ആഗസ്ത് 15 ആണ് എന്ന് കേട്ടു. എല്ലാ കൊല്ലവും ആഗസ്ത് 15 ഉണ്ടല്ലോ എന്ന പോലെ നീണ്ടു നീണ്ടു പോയി. കുറെ കാലത്തിനു ഒന്നും കേട്ടില്ല. വിശ്വരൂപം ആദ്യ ഭാഗം പരാജയം ആയിരിന്നു എന്നും അതുകൊണ്ടു രണ്ടാം ഭാഗം ഉപേഷിച്ചു എന്നും കേട്ടു. എന്റെ പ്രതീക്ഷ എല്ലാം നശിച്ചു.

അവസാനം 2017 ഏപ്രിൽ മാസത്തിൽ കമൽ ഹാസന്റെ ഒരു ട്വീറ്റ് കണ്ടു. ഈ കൊല്ലം റീലീസ് ഉണ്ടാവും എന്ന്. ഞാൻ വിശ്വസിച്ചില്ല. മേയ് 2 നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇപ്പോൾ ഇതാ കേൾക്കുന്നു കമൽ ഹസന്റെ പിറന്നാൾ പ്രമാണിച്ചു നവംബർ 7 നു ട്രെയ്‌ലർ പുറത്തിറങ്ങും എന്നു. ഇപ്പോൾ വീണ്ടും പ്രതീക്ഷ വന്നിരിക്കുന്നു. കാത്തിരിക്കുന്നു, ഞാൻ കണ്ട ഏറ്റവും മികച്ച സിനിമയുടെ രണ്ടാം ഭാഗത്തിനായി. 😍😍
#NPNMovieThoughts

23131798_1715636495175901_5170285850849961904_n.jpg

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s