8. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് (2017) – Malayalam

രഞ്ജിത് ശങ്കറിന്റെ മിക്ക ചിത്രങ്ങളും എടുത്തുനോക്കിയാൽ പൊതുവായി കാണാവുന്ന ചില പ്രത്യേകതകൾ ഉണ്ട്. അത്യാവശ്യം കൂൾ ആയി പോവുന്ന ജീവിതം. അതിനിടക്ക് നിനച്ചിരിക്കാതെ കടന്നുവരുന്ന ചില പ്രശ്നങ്ങൾ. പിന്നെ അങ്ങോട്ടു ആ പ്രശ്നങ്ങളെ മറികടക്കാൻ ഉള്ള നായക കഥാപാത്രത്തിന്റെ ശ്രമങ്ങളും അവസാനം വിജയവും. അതിനിടക്ക് ചർച്ച ചെയ്യപ്പെടുന്ന ചില സാമൂഹിക പ്രശ്നങ്ങളും.

ആദ്യ പുണ്യാളൻ കടന്നുപോയ ഇതേ വഴികളിലൂടെ ആണ് പുതിയ പുണ്യാളനും കടന്നു പോവുന്നത്. എന്നാൽ ആദ്യ ഭാഗത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ചിത്രം കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങളുടെ വ്യാപ്തി അധികമാണെന്നു പറയേണ്ടി വരും. ഹർത്താൽ എന്ന ഒറ്റ പ്രശനം ആയിരുന്നു പുണ്യാളൻ ആദ്യ ഭാഗം ചർച്ച ചെയ്തത് എങ്കിൽ സ്ത്രീ സുരക്ഷ മുതൽ അഴിമതി വരെ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ ഈ രണ്ടാം വരവിൽ ചർച്ച ചെയ്യപ്പെടുന്നു.

ഒരു സോഷ്യൽ സറ്റയർ എന്ന നിലയിൽ പുണ്യാളനെ ഭംഗിയാക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട പല വിഷയങ്ങളും ചർച്ചക്ക് കൊണ്ടുവരാനും സാധാരണക്കാർ ചോദിക്കണമെന്നാഗ്രഹിക്കുന്ന ഒരുപാട് ചോദ്യങ്ങൾ ഉറക്കെ ചോദിക്കാനും അണിയറപ്രവർത്തകർക്കായി.

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ജയസൂര്യ തന്നെ ആണ്. സൂപ്പർ കൂൾ ആയ തൃശ്ശൂര്കാരൻ ആയി സൂപ്പർ കൂൾ പ്രകടനം തന്നെ കാഴ്ച വെച്ചു അദ്ദേഹം. കൂടെ ഉള്ള അഭിനേതാകളുടെയും പ്രകടനം കൊള്ളാമായിരുന്നു. വിജയ രാഘവന്റെ പ്രകടനം എടുത്തു പറയണം. ശ്രീജിത് രവിയുടെ അഭയകുമാർ മിക്ക സ്ഥലത്തും ചിരിപ്പിച്ചെങ്കിലും ചില ഇടത്തു വെറുപ്പിച്ച പോലെ തോന്നി. മൂപ്പരുടെ സിഗ്നേച്ചർ ആയ തു തുരു തൂ തുമ്പി പാട്ടു ഏച്ചു കൂട്ടിയ പോലെ മുഴച്ചിരുന്നു.

പുണ്യാളന്റെ രണ്ടാംഭാഗം കാണാൻ പോവുന്ന എല്ലാർക്കും ഒരു പ്രതീക്ഷ ഉണ്ട്. അത്യാവശ്യം കോമഡി ഒക്കെ ഉള്ള കുറച്ചു സോഷ്യൽ ഇഷ്യൂസ് ഒക്കെ ചർച്ച ചെയ്യപ്പെടുന്ന നല്ലൊരു ഫീൽ ഗുഡ് സിനിമ ആവും ഇതെന്നു. ആകെ തുകയിൽ ആ ഒരു പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ ചിത്രത്തിനാവുന്നുണ്ട്. അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ പോയാൽ നിങ്ങൾക്കും ഇഷ്ടപെടാം.

#NPNMovieThoughts #Punyalan

23559430_1731145056958378_1226746907246689576_n

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s