17. അവൾ (2017) – Tamil

നല്ല അഭിപ്രായം കേട്ടിരുന്നെങ്കിലും അടുത്തുള്ള തീയേറ്ററിൽ ഒന്നും ഇല്ലാത്തത് കാരണം കാണാൻ പറ്റാതിരുന്ന ചിത്രമായിരുന്നു അവൾ. അങ്ങനെ ചിത്രം ഇറങ്ങി രണ്ടാഴ്ചക്കു ശേഷമാണ് അവൾ കാണാൻ ഞാനും സുഹൃത്തും കൂടി തീരുമാനിക്കുന്നത്.

നന്നായൊന്ന് പേടിച്ചേക്കാം എന്നു കരുതി പോയ ഞങ്ങളെ മിനിമം 15 പേർ എങ്കിലും ഇല്ലാതെ പേടിപ്പിക്കില്ല എന്നു പറഞ്ഞു തിയേറ്റർ ആൾക്കാർ മാതൃക ആയി. ചിലപ്പോൾ ഒറ്റക്ക് ഇരുന്നു പേടിക്കേണ്ട എന്നു കരുതി ആവും 😝

എന്തായാലും വരുന്നവനേം പോണവനേം ഒക്കെ അവളെ കാണാൻ വിളിക്കൽ ആയിരുന്നു പിന്നെ ഞങ്ങളുടെ പ്രധാന പണി. ഇതിനിടയിൽ, ഞങ്ങളുടെ ഗൂഡാലോചന അവഗണിച്ചുകൊണ്ട് രണ്ടു പേർ അപ്പുറത്തെ തീയേറ്ററിൽ “ഗൂഡാലോചന” കാണാൻ കയറി 😟

എന്തായാലും അവസാനം 8 പേരെ വെച്ചു സിനിമ ഇടാൻ തീരുമാനം ആയി.

അങ്ങനെ സിനിമ തുടങ്ങി. നിഗൂഢത പേറുന്ന പ്രേത ഭവനം. അതിലേക്കു പുതിയതായി താമസിക്കാൻ വരുന്ന കുടുംബം. കുടുംബത്തിൽ ചെറിയ കുട്ടി ഒന്നു നിർബന്ധം. ഇത്തരത്തിൽ എല്ലാ തരം ഹൊറർ സിനിമ കളീഷേകളോടും കൂടി ഉള്ള തുടക്കം. പക്ഷെ ആദ്യത്തെ ഒരു അര മണിക്കൂറിനു ശേഷം ചിത്രം ട്രാക്കിൽ വന്നിരുന്നു. പേടിപ്പിക്കുന്ന സീനുകൾ എല്ലാം തന്നെ “ജമ്പ് സ്‌കയർ” ആയിരുന്നു. പക്ഷെ “ജമ്പിങ്ങും” “സ്‌കയറിങ്ങും” എല്ലാം നന്നായി തന്നെ നടന്നത് കൊണ്ട് ചിത്രം നന്നേ ബോധിച്ചു.

അതുൽ കുൽക്കർണി സിദ്ധാർഥ് ആൻഡ്രിയ തുടങ്ങി അഭിനയിച്ചവരെല്ലാം തങ്ങളുടെ റോളുകൾ നന്നാക്കി. സിനിമ എവിടെയൊക്കെയോ എസ്രയെ ഓര്മിപ്പിക്കുന്നുണ്ടെങ്കിലും ആസ്വധനത്തിനു അതൊരു തടസമായി തോന്നിയില്ല.

ഹൊറർ സിനിമകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഭാഷ ആണ് തമിഴ്. പക്ഷെ ഇറങ്ങുന്ന എല്ലാ ഹൊറർ സിനിമകളും ചവറു കോമഡി കുത്തി നിറച്ചു നശിപ്പിക്കും. ആ ഒരു ചിത്രങ്ങൾക്കിടയിൽ അവൾ വ്യത്യസ്തമാർന്ന ഒരു പരീക്ഷണമാണ്. ഹോളിവുഡ് പ്രേത സിനിമകൾ ഒക്കെ നന്നായി കാണുന്നവർക്ക് ചിലപ്പോൾ ഇതും കളീഷേകൾ നിറഞ്ഞ ഒരു വികലാനുകരണം ആയി തോന്നിയേക്കാം. പക്ഷെ ചിത്രത്തിന്റെ ബഡ്ജറ്റും ഭാഷയും ഒക്കെ പരിഗണിച്ചു നോക്കി കഴിഞ്ഞാൽ ടെക്‌നിക്കലി സൗണ്ട് ആയ നല്ലൊരു ഹൊറർ ചിത്രം തന്നെ ആണ് അവൾ.

(പടം കണ്ടിട്ടു ഒരാഴ്ച ആയിരുന്നു എഴുതാൻ പറ്റിയത് ഇപ്പോളാണ്.)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s