23. Star Wars – The last jedi (2017) – English

മൂന്നു കൊല്ലങ്ങൾക്കു മുന്നേ ഒരു രാത്രി.

ബ്രേക്കിംഗ് ബാഡ് സീരീസിനോടുള്ള പ്രാന്ത് മൂത്ത് രാവിലെ മുതൽ രാത്രി വരെ അതും കണ്ടു കൊണ്ടിരുന്ന സമയം. അന്ന് രാത്രി കണ്ട ബ്രേക്കിംഗ് ബാഡ് എപ്പിസോഡ് എന്നെ വല്ലാതെ അങ്ങു ആകർഷിച്ചു. വാൾട്ടർ വൈറ്റ് തന്റെ ലാബിൽ കയറിയ ഒരു ഈച്ചയെ കൊല്ലാൻ നോക്കുന്നതായിരുന്നു ആ എപിസോഡിന്റെ കഥ. ഒറ്റ വരിയിൽ പറയാവുന്ന കഥ ആയിട്ടു കൂടി 50 മിനുറ്റ് പ്രേക്ഷരെ പിടിച്ചിരുത്തുന്ന രീതിയിൽ ആയിരുന്നു അതിന്റെ എക്സിക്യൂഷൻ. എന്നെ അത്രകണ്ട് അതിശയിപ്പിച്ച മറ്റൊരു ടെലിവിഷൻ എപ്പിസോഡ് ഇല്ലായിരുന്നു. മൂന്നു കൊല്ലങ്ങൾക്കിപ്പുറവും ആ ഇഷ്ടത്തിന് ഒരു കുറവും ഇല്ല.

“ഫ്ലൈ” എപിഡോഡ് കണ്ടു കിളി പോയ ഞാൻ ആദ്യം ചെയ്തത് അതിനെ കുറിച്ചു ഗൂഗിളിൽ തപ്പുക എന്നതായിരുന്നു. ആ എപിസോഡിന്റെ ഡയറക്ടർ എന്ന സ്ഥാനത്തു ആണ് ഞാൻ ആദ്യമായി റയാൻ ജോണ്സണ് എന്ന പേരു കാണുന്നത്.

അതേ റയാൻ ജോണ്സൻ ആണ് പുതിയ സ്റ്റാർ വാർസ് സിനിമയുടെയും ഡയറക്ടർ എന്നു അറിഞ്ഞപ്പോൾ ഒരു അത്ഭുതത്തിന് വേണ്ടി ഞാനും പ്രതിക്ഷിച്ചിരുന്നു.

വല്ലാത്തൊരു ഫാൻ ഫോല്ലോവിങ് ഉള്ള സീരീസ് ആണ് സ്റ്റാർ വാർസ്. ഇറങ്ങി അൻപത് കൊല്ലങ്ങൾക്കു ഇപ്പുറവും ആ ഫാൻ ഫോല്ലോവിങ്നു ഒരു കുറവുമില്ല. ലൂക്കാസ് ഫിലിംസ്നെ ഏറ്റെടുത്തുകൊണ്ടു ഡിസ്നി ആറ് സ്റ്റാർ വാർസ് ഫിലിംസ് കൂടി പ്രഖ്യാപിക്കുമ്പോൾ അവർക്ക് മുന്നിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലു വിളിയും കോടിക്കണക്കിനു വരുന്ന ഈ ഫാന്സിനെ എല്ലാം തൃപ്തി പെടുത്തുക എന്നതായിരിക്കും.

സീക്വൽ തൃലോജിയിലെ ആദ്യ ചിത്രം force awakens ഈ “തൃപ്തിപ്പെടുത്തലിൽ” ഭാഗികമായി വിജയിച്ചിരുന്നു. പുതിയ ചിത്രമായ last jedi ലേക്ക് വരുമ്പോൾ സ്റ്റാർ വാർസ് ഫാന്സിനെ എല്ലാം തൃപ്തിപ്പെടുത്തിക്കൊണ്ടു തന്നെ പഴമയിൽ നിന്നും പുതിയത്തിലേക്കുള്ള ഒരു പൂര്ണമായ മാറ്റമാണ് അണിയറപ്രവർത്തകർ ലക്ഷ്യം വെച്ചിരുന്നത്. ഈ ഒരു മാറ്റം നന്നായി തന്നെ കാണിച്ചു തരാൻ അവർക്കായിട്ടുണ്ട്. റയാൻ ജോണ്സൻ എന്ന അമരക്കാരൻ ഒട്ടും മോശം ആക്കിയിട്ടില്ല.

ഒരു സാദാ പ്രേക്ഷകന് എന്ന നിലയിലും ഒരു സ്റ്റാർ വാർസ് ഫാൻ എന്ന നിലയിലും എനിക്ക് പൂർണമായ സംതൃപ്തി തന്നിട്ടുണ്ട് ചിത്രം. ആദ്യ പകുതി ഇത്തിരി ഉഴച്ചിൽ അനുഭവപ്പെട്ടിരുന്നെങ്കിലും രണ്ടാം പകുതിയിൽ ആ പ്രശനം ഇല്ലായിരിന്നു. കഥ, തിരക്കഥ വിഷ്വൽസ് ഇതെല്ലാം നന്നായിരുന്നു. ഒരുപാട് “wow” മൊമെന്റ്‌സ് എനിക്ക് തരാൻ ചിത്രത്തിനായിട്ടുണ്ട്.

Force Awakensൽ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഡാർത് വേടറിനെ പോലത്തെ ഒരു വില്ലനെ ആയിരുന്നു. സ്റ്റാർ വാഴ്സിനെക്കാൾ കൂടുതൽ ഫാൻസ് ഉള്ള ക്യാരക്ടർ ആണ് ഡാർത് വേടർ, കയ്‌ലോ റെൻ എന്ന വില്ലന് വേടറിന്റെ നിഴൽ പോലും ആവാൻ പറ്റിയില്ല എന്നു തോന്നിയിരുന്നു. പക്ഷെ ഈ ചിത്രത്തിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ആ കഥാപാത്രത്തെ ആണ്. വരും ചിത്രങ്ങളിൽ വേടറിനെക്കാൾ ഗംഭീര വില്ലൻ ആയി കയ്‌ലോ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാർ വാർസ് പഴയ തലമുറക്കും പുതിയ തലമുറക്കും ഇടയിൽ ഉള്ള പാലം എന്ന നിലയിൽ ആവും last jedi നാളെ അറിയപ്പെടുക. പഴയ ഹീറോകളുടെ നിഴലിൽ നിൽക്കുന്ന ക്യാരക്ടഴ്സിന് പകരം സ്വന്തമായി കഴിവും വ്യക്തിത്വവും ഉള്ള ഒരു പിടി കഥാപാത്രങ്ങളെ കാണിച്ചു last jedi അവസാനിക്കുന്നു. പുതിയൊരു തലമുറയുടെ തുടക്കം ആയി..

സിനിമയുടെ അവസാന ഭാഗങ്ങളിൽ ലൂക്ക് സ്കൈ വാക്കർ പറയുന്ന പോലെ.

The Rebellion is reborn today. The war is just beginning. And I will not be the last Jedi.

പിക്ചർ അബി ബാക്കി ഹേ ഭായ്… 😀😀

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s