28. മായാനദി (2017) – Malayalam

മായാനദി. പ്രണയത്തിന്റെ മഹാനദി. ഇടക്കു ശാന്തമായും ഇടക്ക് അലകളാൽ ആർത്തു വിളിച്ച് രൗദ്രമായും ഒഴുകുന്ന നദി. ഒരിക്കൽ വീണു കഴിഞ്ഞാൽ തിരിച്ചൊരു വരവ് അസാധ്യം. ആഴങ്ങളിലേക്ക് അതു നമ്മെ പിടിച്ചു വലിക്കും. ചെല്ലുന്തോറും തണുപ്പ് കൂടി കൂടി വരും. ആ തണുപ്പിന്റെ സുഖത്തിൽ എന്നെന്നും അവിടെ നമ്മൾ മുങ്ങി കിടക്കും. മായനദി ശരിക്കും രണ്ടു നദികളാണ്. മാത്തനും അപ്പുവും. വെവ്വേറെ സ്ഥാനങ്ങളിൽ ആരംഭിച്ചു ഇടക്കൊരു നാൾ കണ്ടു മുട്ടി. ഒരുപാട് കാലം ഒരുമിച്ചൊഴുകി. പിന്നെ ഏതോ ഒരു കല്ലിൽ തട്ടി വഴി പിരിഞ്. വെവ്വേറെ ഒഴുകിയ നാളുകൾക്കു ശേഷം വീണ്ടുമൊരുന്നാൾ കണ്ടു മുട്ടി… ചേർന്നൊഴുകാൻ ഉള്ള മാത്തന്റെ ആഗ്രഹത്തിനും അപ്പുവിന്റെ ആഗ്രഹമില്ലായ്മക്കും ഇടയിൽ ഇടക്കെപ്പോളൊക്കെയോ അവർ ആഗ്രഹിച്ചിരിക്കാം. ദൂരെ ഒരു കടലിൽ വെച്ചു എന്നെങ്കിലും ഒരുനാൾ സംഗമിക്കുന്നതിനെ കുറിച്ച്.


വളരെ റിയലിസ്റ്റിക് ആയ ഒരു പ്രണയ കഥയാണ് ചിത്രം. കണ്ടു പഴകിയ മരം ചുറ്റി പ്രേമമോ, ഇരുവഴിഞ്ഞി പുഴ അറബികടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനു ഉള്ളതാണ് പോലെ ഉള്ള മാസ് ഡയലോഗുകളോ ഇല്ല. ഡയലോഗുകൾ ഒക്കെ മാക്സിമം റിയലിസ്റ്റിക് ആക്കിയിട്ടുണ്ട്. ദിലീഷ് നായരെയോ ശ്യാം പുഷ്കറിനെയോ തിരക്കഥ നന്നായിട്ടുണ്ട് ഡയലോഗ്സ് നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു പുകഴ്ത്തുന്നതിന്റെ ആവശ്യകത ഇല്ല എന്നറിയാം. എന്നാലും പറയട്ടെ അത്ര കണ്ടു ഹൃദയത്തെ തൊട്ടെഴുതിയിരിക്കുന്നു സ്ക്രിപ്റ്റ്. അഭിനന്ദങ്ങൾ.

വ്യക്തിപരമായി എനിക്ക് വലിയ താത്പര്യമൊന്നും ഇല്ലാത്ത മനുഷ്യനാണ് ആഷിഖ് അബു. മൂപ്പരുടെ പല കാര്യങ്ങളിലും ഉള്ള നിലപാടുകളിൽ കടുത്ത എതിർപ്പുമുണ്ട്. പക്ഷെ സിനിമയെ സിനിമ ആയി മാത്രം കാണാൻ ആഗ്രഹിക്കുന്നതുകൊണ്ട് തന്നെ ഉള്ളു തുറന്നു ആ മനുഷ്യനെ അഭിനന്ദിക്കാൻ പറ്റും. ആഷിഖ് അബു, നിങ്ങളുടെ കരിയർ ബെസ്റ്റ് ഫിലിം ഇതാണ്. ഡാഡി കൂളിൽ തുടങ്ങി മായനദിയിൽ എത്തി നിൽക്കുമ്പോൾ സംവിധായകൻ എന്ന നിലയിൽ ഉള്ള നിങ്ങളുടെ വളർച്ച വല്ലാതെ അസൂയപ്പെടുത്തുന്നുണ്ട്.

ബോൾഡ് ആണെന്ന് പറഞ്ഞറിയിക്കേണ്ട നായികാ സങ്കല്പങ്ങളിൽ നിന്നു അപ്പു എന്ന അപർണ വ്യത്യസ്തയാവുന്നുണ്ട്. സ്വന്തമായി വ്യക്തിത്വവും തീരുമാനങ്ങളുമുള്ള പെണ്ണാണവൾ. Sex is not a promise പോലുള്ള യാഥാസ്ഥിതിക മനഃസ്ഥിതിക്കു നിരക്കാത്ത പലതും അവൾ ചെയ്യുന്നും പറയുന്നും ഉണ്ട്. ഇത്തരം പെണ് പറച്ചിലുകൾ അത്രകണ്ട് പരിചയമില്ലാത്ത മലയാള സിനിമക്ക് അപ്പു ഒരു വാഗ്‌ദാനം തന്നെയാണ്. ഐശ്വര്യ ലക്ഷ്മി ചെയ്തതിലും നന്നായി ആർക്കെങ്കിലും ആ വേഷം ചെയ്യാൻ പറ്റുമോ എന്ന് സംശയമാണ്. അത്രകണ്ട് നന്നാക്കിയിട്ടുണ്ട് അവർ അപ്പുവിനെ.

മാത്തൻ എന്ന കഥാപാത്രത്തെ ടോവിനോ നന്നായി തന്നെ അവതരിപ്പിച്ചു. അടുത്തിറങ്ങിയ പല സിനിമകളിലും വ്യക്തിപരമായി എനിക്ക് ഇഷ്ടപെടാതിരുന്ന ഒന്നാണ് ടോവിനോയുടെ ഡയലോഗ് ഡെലിവറി. മായനദിയിലേക്കെത്തുമ്പോൾ ആ കാര്യം പരിഹരിക്കപ്പെട്ടിട്ടുണ്ട്.

റെക്സ് വിജയൻ കൈകാര്യം ചെയ്ത സംഗീത വിഭാഗത്തെ കുറിച്ചു പിന്നെ എടുത്തു പറയേണ്ട കാര്യമില്ലല്ലോ!! മാത്തനും അപ്പുവും അവരുടെ പ്രണയവും ഇത്രകണ്ട് മനസ്സിൽ പതിഞ്ഞിട്ടുണ്ടെൽ അതിനു ആ സംഗീതം നൽകിയ പങ്ക് വളരെ വലുതാണ്.

പലരും പറഞ്ഞു കേട്ട ലാഗിങ് ഒന്നും എനിക്ക് എവിടെയും അനുഭവപ്പെട്ടില്ല. തിരക്കഥ ആവശ്യപ്പെടുന്ന വേഗത എപ്പോളും ചിത്രത്തിന് ഉണ്ടായിരുന്നു.

ശരിക്കുമൊരു മായാനദി തന്നെയാണീ ചിത്രം. നദിയിലേക്ക് ഊളിയിട്ടു പോവാൻ പറ്റുന്നവർക്ക് ആ തണുപ്പും കുളിരും ആസ്വദിച്ച് തിരിച്ചു വരാം. അല്ല പേടിച്ചു കരക്ക് നിൽക്കുന്നവർക്കോ തണുപ്പും കുളിരും അനുഭവിക്കാൻ പറ്റില്ലെന്നു മാത്രമല്ല നദിയുടെ ഇരമ്പലുകൾ പലപ്പോളും ശല്യമായും തോന്നാം.

For More Visit: https://dreamwithneo.wordpress.com

#NPNMovieThoughts

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s