38. റോസാപ്പൂ (2018) – Malayalam

വിനു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് ബിജു മേനോൻ നീരജ് മാധവ് തുടങ്ങിയ താര നിര അണിനിരന്നു ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രം ആണ് റോസാപ്പൂ. നല്ലൊരു ട്രെയിലറും പിന്നെ ബിജു മേനോൻ നീരജ് എന്നീ നടന്മാരിൽ ഉള്ള വിശ്വാസവും കാരണമാണ് ആദ്യ ദിനം തന്നെ ചിത്രം കാണാൻ തീരുമാനിച്ചത്.

മലയാളത്തിൽ ബി ഗ്രേഡ് സിനിമകൾ തരംഗമായിരുന്ന 2000, 2001 കാലഘട്ടത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു സിനിമ എടുത്തു ജീവിതം രക്ഷപ്പെടുത്താം എന്നു വിചാരിക്കുന്ന രണ്ടു ചെറുപ്പക്കാരിലൂടെ ചിത്രം കഥ പറഞ്ഞു പോവുന്നു. ട്രെയ്‌ലർ കണ്ട ഏതൊരാളും ഒരു ഇത്തിരി അടൽട്ട് കോമഡി ഒക്കെ ഉള്ള ഒരു മുഴുനീള രസചിത്രം പ്രതീക്ഷിച്ചാണ് തീയേറ്ററിൽ എത്തുക. ഈ ഒരു പ്രതീക്ഷയെ പാടെ മാറ്റി മറച്ചുകൊണ്ടാണ് ചിത്രത്തിന്റെ സഞ്ചാരം. കുറച്ചു തമാശ ഒക്കെ നിറഞ്ഞ ആദ്യ പകുതിയും വിരസമായ രണ്ടാംപകുതിയും ചേർന്ന ശരാശരിയിലും താഴ്ന്ന ഒരു ചിത്രം ആണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.

നീര്ജും ബിജുവും ദിലീഷ് പോത്തനും ഒക്കെ അടങ്ങുന്ന വൻ താരനിര ഉണ്ടായിട്ടുകൂടി പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല ചിത്രത്തിന്. ഈ ചിത്രത്തിൽ അഭിനയിക്കാൻ ആണെങ്കിൽ എട്ട് കൊല്ലത്തിന് ശേഷം അഞ്ജലി മലയാളത്തിലേക്ക് വരേണ്ടായിരുന്നു. ആദ്യ പകുതിയിലെ ചില കോമഡികളും പശ്ചാത്തല സംഗീതവും പാട്ടുകളും മാത്രം ആയിരുന്നു ചെറിയ ആശ്വാസം.

ചരുക്കി പറഞ്ഞാൽ, “നീ എന്നാ തേങ്ങ ആണെടാ ഈ ഉണ്ടാക്കി വെച്ചിരിക്കുന്നെ” എന്നു വായ തുറന്നു ചോദിക്കാൻ തോന്നുന്ന ചിത്രം. കഴിവിന്റെ പരമാവധി തല വെക്കാതിരിക്കുക, ഇനി അഥവാ കണ്ടേ പറ്റൂ എന്നാണെങ്കിൽ ആദ്യ പകുതി കണ്ട് ഇന്റർവെല്ലിന് ഇറങ്ങി പോരുക.

NB: പലരും ചോദിച്ചിരുന്നു ബ്ലോഗ് എഴുത്തു തുടങ്ങിയതിൽ പിന്നെ കാണുന്ന എല്ലാ ചിത്രത്തിനും നല്ല റീവ്യൂ ആണല്ലോ എന്ന്‌. ഞാനും അഭിമാനത്തോടെ പറഞ്ഞിരുന്നു “കാണേണ്ടായിരുന്നു.. ക്യാഷ് പോയി..” എന്നു എനിക്ക് തോന്നിയ ഒരു ചിത്രവും ഈ കാലയളവിൽ ഞാൻ കണ്ടിട്ടില്ലെന്ന്. ആ ഒരു വിഷമം ഇന്നത്തോടെ മാറികിട്ടി. 😢

For More Visit: https://dreamwithneo.wordpress.com

#NPNMovieThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s