40. പാഡ് മാൻ (2018) – Hindi

“Bloody men, half hour man bleeding like woman, they straight dying.”

പാഡ് മാനിൽ അക്ഷയ് പറയുന്ന വാക്കുകൾ ആണിവ. പല പുരുഷന്മാരും ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചു നോക്കാത്ത കാര്യം ആണിത്. ഇത്തരം കാര്യങ്ങൾ ചിന്തിക്കുകയും, ആർത്തവസമയത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന പഴന്തുണികൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും കണ്ടു അതിനൊരു പരിഹാരം കണ്ടെത്താൻ ഇറങ്ങി തിരിച്ച മനുഷ്യന്റെ കഥയാണ് പാഡ് മാൻ. അരുണാചലം മുരുഗാനന്ദൻ എന്ന തമിഴ്നാട്ടുകാരന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്കൊണ്ടാണ് ചിത്രം നിര്മിക്കപ്പെട്ടിരിക്കുന്നത്.

അനാവശ്യമായ ഒരു സീൻ പോലും ഇല്ലാത്ത തിരക്കഥ. തിരക്കഥയുടെ രസകരമായ അവതരണം. പ്രധാന കഥാപാത്രങ്ങളുടെ ഒക്കെ മികച്ച പ്രകടനം. നല്ല പാട്ടുകളും പശ്ചാത്തല സംഗീതവും. ഇങ്ങനെ എല്ലാ കാര്യങ്ങളിലും മികവ് മാത്രം കണ്ടെത്താൻ പറ്റുന്ന ഒരു ചിത്രമാണ് പാഡ് മാൻ.

ലക്ഷ്മികാന്ത് ചൗഹാൻ എന്ന റോളിൽ അക്ഷയ് കുമാർ നിറഞ്ഞാടി. ഒരുപാട് ആസ്വദിച്ചു ചെയ്തിട്ടുണ്ട് ആ റോൾ. ആ മനുഷ്യന്റെ വിഷമവും സന്തോഷവും നിഷ്കളങ്കതയും എല്ലാം അക്ഷയ് കുമാറിൽ ഭദ്രമായിരുന്നു. അവസാന ഭാഗങ്ങളിലെ ആ UN പ്രസംഗം അക്ഷയ് എന്ന നടന്റെ റെയ്ഞ്ച് കാണിച്ചു തരുന്നു. രാധിക ആപ്‌തെ, സോനം കപൂർ തുടങ്ങിയ സപ്പോർട്ടിങ് കാസ്റ്റും അവരവരുടെ റോൾ നന്നായി ചെയ്തു. രാധികയേക്കാൾ ഇഷ്ടം ആയതു സോനത്തെ ആണ്. അവസാന രംഗങ്ങളിലെ സോനം അക്ഷയ് ലൗ ട്രാക്ക് ആവശ്യമില്ലായിരുന്നു എന്നു തോന്നി. അവരെ സുഹൃത്തുക്കൾ ആയി മാത്രം കാണിച്ചിരുന്നേൽ ഒന്നുകൂടി ഇഷ്ടമായേനെ ചിത്രം.

പലരും പറഞ്ഞു കേട്ടു, അരുണാചലം മുരുഗാനന്ദത്തെ ലക്ഷ്മികാന്ത് ചൗഹാൻ ആക്കിയ ബോളിവുഡിന്റെ രാഷ്ട്രീയം ശരി ആയില്ലെന്ന്. ശരിക്കും ഈ ഒരു ചിത്രത്തിലൂടെ നമ്മൾ ചർച്ച ചെയ്യേണ്ട വിഷയം ഇതാണോ? “റോസാപ്പൂ” പോലെ ഉള്ള സിനിമകൾക്ക് പോലും U കൊടുത്ത നാട്ടിൽ സാനിറ്ററി പാഡ് കാണിക്കുന്നുണ്ടെന്ന് പറഞ്ഞു പാഡ് മാൻ സിനിമക്ക് U/A സര്ടിഫിക്കറ്റ് ആണ് കൊടുത്തത്. ഇപ്പോളും ഇന്ത്യയിൽ പല ഭാഗങ്ങളിലും ആർത്തവ സമയത്തു സ്ത്രീകളെ വീടിനു പുറത്താക്കുന്ന ഏർപ്പാട് നിലവിൽ ഉണ്ട്. അത്തരത്തിൽ പുറത്താക്കിയ ഒരു പെണ്കുട്ടി കൊടിയ തണുപ്പ് കാരണം മരണപ്പെട്ടത് അടുത്തിടെ ആണ്. ഇപ്പോളും എത്ര സ്ത്രീകൾ ആർത്തവ ദിനങ്ങളിൽ സുരക്ഷിതമായ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്? മേനസ്ട്രേഷൻ കപ്പിനും സാനിറ്ററി പാഡിനും ഒക്കെ പകരം പഴന്തുണിയും, മണ്ണും, ചാരവും ഒക്കെ ഉപയോഗിക്കുന്ന എത്രയോ സ്ത്രീകൾ ഇന്ത്യയിൽ ഉണ്ട്. ഈ സിനിമയുലൂടെ ചർച്ച ചെയ്യപെടണ്ട വേറെ പലതും ഉണ്ടെന്നിരിക്കിൽ തമിഴനെ ബംഗാളി ആക്കി, സൗത്തിനെ നോർത്ത് ആക്കി എന്നൊക്കെ പറഞ്ഞു അടി കൂടുന്നത് നല്ലതിനാണോ?

ഹിന്ദി സിനിമയുടെ ഏറ്റവും വലിയ വിപണി നോർത്ത് ഇന്ത്യ ആണെന്നത് ആലോചിക്കുമ്പോൾ അരുണാചലത്തെ ലക്ഷ്മികാന്ത് ആക്കിയ രാഷ്ട്രീയത്തെ നമുക്ക് മറക്കാം എന്നു തോന്നുന്നു.

കുടുംബസമേതം എല്ലാവരും തീയേറ്ററിൽ തന്നെ പോയി കാണേണ്ട ചിത്രം ആണ് പാഡ് മാൻ. ആർത്തവത്തെയും സാനിറ്ററി പാഡിനെയും എല്ലാം രണ്ടാം തരം ആയി കാണുന്ന ഇന്ത്യൻ സമൂഹത്തിൽ ഈ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വരുന്ന പൊതുബോധ നിര്മിതികളിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സിനിമകൾ. പാഡ് മാൻ സിനിമയിലെ അവസാന ഭാഗങ്ങളിൽ 5 ദിവസം വീടിനു “പുറത്താവുന്ന” സ്ത്രീകൾ താമസിക്കുന്ന റൂം ഒഴിഞ്ഞു കിടക്കുന്നതായി കാണിക്കുന്നുണ്ട്. അവരും സാധാരണ ദിവസങ്ങളിലെ പോലെ വീട്ടിൽ കയറുന്നും ജോലി ചെയ്യുന്നും ഒക്കെ ഉണ്ട്. ഈ ഒരു മാറ്റം ഇന്ത്യ ഒട്ടാകെ ഉണ്ടാവട്ടെ എന്നാശംശിക്കുന്നു. പാഡ് മാൻ എന്ന ചിത്രം അതിനൊരു നിമിത്തമാവട്ടെ.

For More Visit: https://dreamwithneo.wordpress.com

#NPNMovieThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s