48. ഫെമിനിസ്റ്റ് ആയ പാർവതിയും മനുഷ്യർ പോലുമല്ലാത്ത മറ്റുള്ളവരും

“I’m tough, I’m ambitious, and I know exactly what I want. If that makes me a bitch, okay.”

ലോക പ്രശസ്ത പോപ്പ് ഗായിക മഡോണയുടെ വാക്കുകൾ ആണിവ. പാർവതിയെ കുറിച്ച്‌ ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന വാക്കുകൾ. മലയാള സിനിമയിലെ നെടും തൂണുകളിൽ ഒന്നിനെ വിമർശിക്കാനും അതിന്റെ തുടർച്ചയായി വന്ന വ്യക്തി ഹത്യയെയും തെറി വിളികളെയും ധീരമായി നേരിടാനും ഫേസ്ബുക് ലൈവിൽ വന്നു കരഞ്ഞു മാപ്പു പറയുന്നതിന് പകരം OMKV പോസ്റ്റ് ഇടാനും കാണിച്ച ധൈര്യം മാത്രം മതി അവരോടു ആരാധന തോന്നാൻ. പല നിലപാടുകളോടും വിയോജിപ്പുണ്ടെങ്കിലും പാർവതിയുടെ വ്യക്തിത്വത്തോട് എന്നും ബഹുമാനം ആണ് എനിക്ക്.

ഇന്ന് പാർവതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന സിനിമ അവാർഡ് ലഭിച്ചു. അഭിനന്ദങ്ങൾ. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചു കണ്ട ഒട്ടേറെ പ്രതികരണങ്ങളിൽ ഒരെണ്ണം ആണ് താഴെ കൊടുക്കുന്നത്.

“പാർവതി എന്ന നടിയെ ബഹുമാനിക്കുന്നു പക്ഷെ പാർവതി എന്ന ഫെമിനിസ്റ്റ് ചിന്താഗതി ഉള്ള സ്ത്രീയോട് പുച്ഛം മാത്രം.”

സുഹൃത്തുക്കളെ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്ന അർത്ഥം എന്താണെന്നറിയില്ല പക്ഷെ ഫെമിനിസം എന്ന വാക്കുകൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത് എന്താണെന്ന് വെച്ചാൽ. സ്ത്രീകൾക്കും പുരുഷന്മാരുടെ അത്ര തന്നെ സ്വതന്ത്രവും ജീവിത നിലവാരവും ലഭ്യമാക്കുക. അത് വഴി സ്ത്രീക്കും പുരുഷനും സമത്വപൂര്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ്. നിങ്ങൾ ഒരു ഫെമിനിസ്റ്റ് അല്ല എന്ന് പറയുമ്പോൾ നിങ്ങൾ ഒരു മനുഷ്യൻ തന്നെ അല്ല എന്നാണ് അതിന്റെ അർത്ഥം. കാരണം മനുഷ്യത്വമുള്ള ഏതൊരാളും ഒരു ഫെമിനിസ്റ്റ് കൂടി ആയിരിക്കും.

പാർവതി എന്ന വ്യക്തിയെയോ നടിയെയോ നിങ്ങൾക്ക് രണ്ടായി കാണാം ഒന്നായി കാണാം ഇഷ്ടപെടാം ഇഷ്ടപെടാതിരിക്കാം. അതെല്ലാം നിങ്ങളുടെ വ്യക്തിപരമായ കാര്യം. അവരുടെ നിലപാടുകളെ വിമർശിക്കാം, അഭിനയത്തെ വിമർശിക്കാം. പക്ഷെ വിമർശനം ഒരിക്കലും അവർ ഫെമിനിസ്റ്റ് ആയതുകൊണ്ടാണെന്നു പറയരുത്. ഫെമിനിസ്റ്റ് ചിന്താഗതി എന്നത് ചില സ്ത്രീകൾക്ക് മാത്രം ഉണ്ടാവേണ്ട ഒന്നല്ല. ആണ് പെണ് ബേധമന്യേ മനുഷ്യകുലത്തിനു പൊതുവായി വേണ്ട ഒരു ഗുണമാണത്. ഒരിക്കൽ ഹിലാരി ക്ലിന്റൻ പറഞ്ഞ പോലെ.

“Human rights are women’s rights and women’s rights are human rights, once and for all.”

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s