66. ഇരുമ്പുതിരൈ (2018) – Tamil

നവാഗതനായ മിത്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു വിശാൽ നായകൻ ആവുന്ന ചിത്രം ആണ് ഇരുമ്പുതിരൈ. വിശാലും ആക്ഷൻ കിംഗ്‌ അർജ്ജുനും ആദ്യമായി ഒരുമിക്കുന്നു എന്നത് തന്നെ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. റിലീസിന് ഒരു ദിവസം മുന്നേ മാധ്യമ പ്രവർത്തകർക്കായി സിനിമയുടെ ആദ്യ പകുതി സ്ക്രീനിംഗ് നടത്തി എന്നൊക്കെ കേട്ടപ്പോൾ പ്രതീക്ഷ കൂടിയേ ഉള്ളു. തന്റെ സിനിമയിൽ അത്ര മാത്രം വിശ്വാസം ഉള്ള ആൾക്കെ അങ്ങനെ ഒരു പരീക്ഷണം നടത്താൻ കഴിയൂ. ഇതുകൊണ്ടൊക്കെ തന്നെയാണ് ഒരുപാട് മലയാളം റിലീസുകൾക്കു ഇടയിലും ഇരുമ്പുതിരൈ തന്നെ ആദ്യം കാണാം എന്നു തീരുമാനിച്ചത്.

ഇന്റർനെറ്റ് ബാങ്കിങ്, സോഷ്യൻ നെറ്റ്വർക്ക് എന്നിവയുടെ അധികമാരും ചിന്തിക്കാത്ത അപകടകരമായ മറ്റൊരു വശത്തേക്ക് ചിത്രം വെളിച്ചം വീശുന്നു. ഇന്റർനെറ്റ് ഇത്രയേറെ പ്രചാരത്തിൽ ആയ ഈ കാലത്തു പ്രൈവസി എന്നത് വെറും പ്രഹസനം മാത്രം ആണെന്നാണ് ചിത്രം കാണിച്ചു തരുന്നത്.

തുടക്കക്കാരന്റെ പതർച്ച ഒന്നും ഇല്ലാതെ എൻഗേജിങ് ആയ ഒരു തിരക്കഥ ഒരുക്കി അതിനു നല്ലൊരു ചലച്ചിത്ര ഭാഷ്യം ചമച്ച മിത്രൻ തന്നെയാണ് സിനിമയുടെ നട്ടെല്ല്. പറയാൻ ഉള്ള വിഷയത്തെ തമിഴ് സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങൾ ആയ കോമഡി, പ്രണയം, സെന്റിമെന്സ് ഇവയെല്ലാം ഉൾപ്പെടുത്തി വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു. എവിടെയും കൂടുതലോ കുറവോ അനുഭവപ്പെടുന്നില്ല. സാങ്കേതിക വശങ്ങളിലും സിനിമ മികച്ചു നിന്നു. വിവേകം പോലുള്ള സിനിമകളെ വെച്ചു നോക്കുമ്പോൾ ഹാക്കിങ് ഒക്കെ ഇത്തിരി കൂടി വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. കംപ്യുട്ടർ ടെർമിനൽ ഒക്കെ കാണാൻ കഴിഞ്ഞു ചില ഇടങ്ങളിൽ. 😂

ആർമി ഓഫീസർ ആയി വിശാൽ നല്ല പ്രകടനം കാഴ്ച വെച്ചു. പക്ഷെ എടുത്തു പറയേണ്ടത് സത്യമൂർത്തി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അർജുന്റെ പ്രകടനം ആണ്. ലിഫ്റ്റിൽ വെച്ചുള്ള ആ സീൻ ഒക്കെ തീയേറ്ററിൽ ഉണ്ടാക്കിയ ഇമ്പാക്റ്റ് ചെറുതല്ല. പക്ഷെ ഇത്തിരി കൂടി സ്ക്രീൻ പ്രസൻസ് ആ കഥാപാത്രം ആവശ്യപ്പെടുന്ന പോലെ തോന്നി. അതുകൂടി ഉണ്ടായിരുന്നേൽ മറ്റൊരു സിദ്ധാർഥ് അഭിമന്യു ആയേനെ സത്യമൂർത്തി.

ചുരുക്കത്തിൽ പറയാനുള്ള വിഷയം ഡീസന്റ് ആയി അവതരിപ്പിച്ചതിനൊപ്പം ഒരു മാസം മസാല തമിഴ് ചിത്രത്തിന് വേണ്ട ചേരുവകളും അടങ്ങിയിട്ടുണ്ട് ഇരുമ്പു തിരൈയിൽ. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ പോന്ന ഒരു ത്രില്ലർ. കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക വിവാദം ഒക്കെ ചൂടുപിടിച്ച ഈ കാലത്ത് കാണേണ്ടതും കാണിക്കപ്പെടേണ്ടതും ആയ ഒരു ചിത്രം.

വേർഡിക്ട്: വളരെ നല്ല കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s