70. മുംബൈ പൊലീസ് – ഒരു തുടർച്ച.

“ഡെയ് ഡെയ് എഴുന്നേൽക്കടെയ്.. ”

പതിവ് പോലെ ഇരുമ്പിൽ ലാത്തി തട്ടുന്ന ശബ്ദവും രമേശൻ പോലീസിന്റെ തെറിയും ഒരുമിച്ചു ചെവിയിൽ വന്നലച്ചു. ജയിലഴികളിൽ ലാത്തിക്കു തട്ടി ജയിൽ പുള്ളികളെ എഴുനേല്പിക്കുന്നതാണ് ഏമാന്മാരുടെ ഒരു രീതി. “ഏമാന്മാർ” ഹ ഒരിക്കൽ താനും അവരിൽ ഒരാളായിരുന്നു. എത്ര പെട്ടെന്നാണ് ഞങ്ങൾ എന്നത് അവരും ഞാനുമായി മാറിയത്.

ഭക്ഷണത്തിന്റെ സമയത്തു വീണ്ടും റോയിയെ കണ്ടു. എല്ലാം വിട്ടു ടാക്സി ഓടിച്ചു കഴിയുകയായിരുന്നെത്രെ അവൻ. പുതുതായി ചാർജ് എടുത്ത ACP പഴയ ഏതോ കേസ് കുത്തി പൊക്കി വീണ്ടും അകത്താക്കിയതാണ്. അടുത്ത തവണ ഫർഹാനെ കാണുമ്പോൾ ഇവന്റെ കാര്യം ഒന്നു പറയണം. വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യട്ടെ. അങ്ങനെ എങ്കിലും ഞാൻ ഇവനോട് ചെയ്തതിനു ഒക്കെ ഒരു പരിഹാരം ആയാലോ?

“എന്താടെയ്‌ രണ്ടു കു*ന്മാരും കൂടെ പണി.?”

സാബുവാണ്. പതിവ് പോലെ ചൊറിയാൻ വരുന്നതാ. കേട്ടിട്ടും ഒന്നും മിണ്ടാൻ തോന്നിയില്ല. അല്ലേലും ഇവനോട് ഒക്കെ എന്തു മിണ്ടാൻ ആണ്.

“വന്നിട്ടു രണ്ടു ദിവസം കൂടെ ആയില്ലല്ലോടെ.. അപ്പോളേക്കും ഇവിടുത്തെ ആസ്ഥാന കു*നെ തന്നെ ചാക്കിട്ടു പിടിച്ചല്ലേ? എന്തുവാടെ രണ്ടിനും കൂടെ ഇത്ര കുശുകുശുക്കാൻ?”

“നിന്റെ അമ്മക്കൊരു കല്യാണം ആലോചിക്കാട $$രെ”

മറുപടി പറഞ്ഞത് റോയി ആണ്. ച്ചെ ഇവനിത് എന്തിന്റെ കേടാണ്. ഇനി ഇപ്പോൾ അവൻ വെറുതേ ഇരിക്കില്ല. അലറി വന്ന സാബു റോയിയുടെ നാഭി നോക്കി കൈ ഉയർത്തി. ഞാൻ ആ കൈ വായുവിൽ തടഞ്ഞു. ഒന്നു ചുഴറ്റി തിരിഞ്ഞു കൈ എന്റെ ചുമലിന് മുകളിൽ കൊണ്ടു വന്നു ആഞ്ഞു താഴേക്കു ചലിപ്പിച്ചു. “ക്ടം” എന്ന ശബ്ദത്തോടെ കൈ ഒടിഞ്ഞു. ഒരു കരച്ചിലോടെ സാബു താഴെ വീണു.

വൈകുന്നേരം ജയ്‌ലറുടെ മുറിയിൽ വെച്ചു ഉപദേശം ഉണ്ടായി. പഴയ എറണാകുളം ACP അല്ല താൻ എന്നും ആ ഒരു പദവിയോടുള്ള ബഹുമാനം കാരണമാണ് കൈ വെക്കാത്തതെന്നും വളരെ വ്യക്തമായി പറഞ്ഞു തന്നു. പിന്നെ! ആ ഒരു പദവിയോടുള്ള ബഹുമാനം പോലും. ജോലി പോയ ACPയോട് ഇവർക്കെന്തിനാ ബഹുമാനം. ഇതു അതൊന്നും അല്ലെന്നെ കാരണം. ADGP ഫര്ഹാന്റെ ക്ലോസ് ഫ്രണ്ട്നെ കൈ വെക്കാൻ എങ്ങനെ പോയാലും അവർക്കൊരു പേടി ഉണ്ടാവുമല്ലോ. അതിപ്പോൾ ആ ഫ്രണ്ട് എത്ര വലിയ ക്രിമിനൽ ആയാലും.

ഫർഹാൻ!

ഹ അവൻ മാത്രമാണ് തന്നെ ഒരു മനുഷ്യൻ ആയെങ്കിലും കാണുന്നത്. ഇടക്കിടെ തന്നെ ഇവിടെ സന്ദർശിക്കാൻ വരുന്ന ഒരാളും അവൻ മാത്രം. വന്നാൽ കുറച്ചു നേരം എന്തെങ്കിലും ഒക്കെ ആയി തന്നോട് സംസാരിക്കും. ആര്യനെ കുറിച്ചു അവൻ സംസാരിക്കാറില്ല. ഞാനും! ഫര്ഹാന് എന്നോട് ദേഷ്യം ആണോ ഫ്രണ്ട്ഷിപ് ആണോ എന്ന് പോലും ഞാൻ ചോദിചിട്ടില്ല. ചിലപ്പോൾ ലഭിക്കാൻ പോവുന്ന ഉത്തരത്തെ ഞാൻ ഭയപ്പെടുന്നത് കൊണ്ടാവാം.

അവന്റെ ഒപ്പം ഒരിക്കൽ പോലും ഞാൻ ആനിയെ കണ്ടിട്ടില്ല. കഴിഞ്ഞ എട്ടു കൊല്ലത്തിനിടക്കു ഒരിക്കൽ പോലും അവൾ എന്നെ കാണാൻ വന്നിട്ടില്ല. അവൾക്കു ഇപ്പോളും ഒന്നും ഉൾകൊള്ളാൻ ആയിട്ടില്ലത്രേ. അവളെയും കുറ്റം പറയാൻ പറ്റില്ല. ചത്തിട്ടും സ്വന്തം അപ്പനോടുള്ള ദേഷ്യം തീരാതിരുന്ന ഏട്ടന്റെ പെങ്ങൾ അല്ലെ! അങ്ങനെയേ വരൂ.

എട്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു അല്ലെ. എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്നു പോയത്. പക്ഷെ ഈ ദിവസങ്ങളിൽ ഒന്നിൽ പോലും ഞാൻ നിന്നെ ഓർക്കാതെ ഇരുന്നിട്ടില്ല, ആര്യൻ!. ശരിക്കും നീ ആന്റണിക്ക് ആരായിരുന്നു. സുഹൃത്തോ? സഹോദരനോ? എന്നിട്ടും എന്തേ ഒരു രാത്രി മൊത്തം അവൻ നിന്നെ ഫോൺ വിളിച്ചും നീ അതു എടുക്കാതെ ഇരുന്നെ? അന്ന് രാത്രി നീ കണ്ട കാര്യം അത്രമാത്രം വലിയ തെറ്റായിരുന്നോ? ഇതുപോലെ ഒരു കൃത്യം ചെയ്യാൻ എന്തിനാ അവനു നീ സാഹചര്യം ഒരുക്കിയെ?

ആന്റണി മോസസ് A നിന്നെ കൊന്നു ആര്യൻ. ആന്റണി മോസസ് B ആ കൊലപാതകം തെളിയിച്ചു. ഇവിടെ ഈ ആന്റണി മോസസ് C അതിനുള്ള ശിക്ഷ അനുഭവിക്കുന്നു. ദിവസവും നിന്നെ കുറിച്ചുള്ള ചിന്തകൾ എന്റെ കണ്ണുകളെ ഈറൻ അണിയിക്കുന്നു. ചിലപ്പോൾ ഒക്കെ തോന്നും എനിക്കെന്റെ ഓർമ തിരിച്ചു കിട്ടിയിരുന്നേൽ എന്ന്. ആന്റണി മോസസ് Aക്കു ചിലപ്പോൾ ഈ മാനസിക അവസ്ഥയെ എന്നെക്കാൾ നന്നായി നേരിടാൻ കഴിഞ്ഞേക്കും. വേദന കടിച്ചമർത്തുന്ന കാര്യത്തിൽ എങ്കിലും ആ പഴയ റാസ്‌കൽ മോസസ് ആവാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന്!

ആന്റണി മോസസ് Aക്കും Bക്കും നീ ആരായിരുന്നെന് എനിക്കറിയില്ല ആര്യൻ. പക്ഷെ ഈ ആന്റണി മോസസിന് നീ സുഹൃത്താണ്. ഫർഹാൻ സുഹൃത്താണ്. ഞാൻ ഒരിക്കലും നേരിട്ടനുഭവിച്ചിട്ടില്ലാത്ത നമ്മുടെ സൗഹൃദ കൂട്ടായ്മ ആണ് ഞാൻ ഇപ്പോൾ ഏറ്റവും അധികം മിസ് ചെയുന്നത്.

Yes Aryan! I still miss our mumbai police!

#fanfiction

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s