89. WCC പറഞ്ഞതും ഫാൻസിന് മനസ്സിലായതും.

We are hurt.. We are disrespected.. And we are very very angry..

ഇന്നലെ ഒരു പടത്തിനു പോയി.. സിനിമ കഴിഞ്ഞ ഉടനെ പെരുമഴ പെയ്യാൻ തുടങ്ങി. റെയിൻ കോട്ട് ഓഫിസിൽ വെച്ചു മറന്നതുകൊണ്ടും മഴ കാരണം ഇടക്കിടെ കയറി നിൽക്കേണ്ടി വന്നതിനാലും 3 മണിക്കൂറിനു ശേഷമാണ് അവസാനം വീടെത്തിയത്. മഴ കാരണം കയറി നിന്ന സ്ഥലങ്ങളിൽ എല്ലാം ഫോണും ഫേസ്‌ബുക്കും മാത്രമായിരുന്നു കൂട്ട്. ഇന്നലെ രാത്രി ഫെസ്ബൂക് തുറന്നപ്പോൾ കണ്ടത് മൊത്തം WCC യെ കളിയാക്കികൊണ്ടുള്ള പോസ്റ്റുകൾ ആണ്. തങ്ങളെ മോഹൻലാൽ നടിയെന്നു വിളിച്ചു അപമാനിച്ചെന്ന് രേവതി പറഞ്ഞെന്നായിരുന്നു ഈ പോസ്റ്റുകളിൽ നിന്നും ട്രോളുകളിൽ നിന്നുമെല്ലാം എനിക്ക് മനസ്സിലായത്. നടിയെ നടി എന്നു വിളിച്ചാൽ അതിൽ അപമാനിക്കാൻ എന്തിരിക്കുന്നു എന്നു ഞാനും ചിന്തിച്ചിരുന്നു.

ഇന്ന് രാവിലെ എഴുനേറ്റു ഫെസ്ബൂക് തുറന്നപോളും ഇതുതന്നെ പ്രധാന ചർച്ചാവിഷയം. പരസ്യമായ സ്ത്രീ വിരുദ്ധത തങ്ങി നിൽക്കുന്ന പോസ്റ്റുകളും പരോക്ഷമായ സ്ത്രീവിരുദ്ധ പോസ്റ്റുകളും ഒരുപാട് കണ്ടു. അവസാനം കുറച്ചു മുന്നേ ഇരുന്നു ആ വാർത്താസമ്മേളനം മൊത്തം അങ്ങു കണ്ടു. ഇപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് പൂര്ണമായി മനസ്സിലായത്. അല്ല സുഹൃത്തുക്കളെ അവർ പറഞ്ഞതിൽ എന്താ തെറ്റ്? നേരിട്ട് ഇത്രയും പരിചയമുള്ള സഹപ്രവർത്തകരിൽ 3 പേരെ കുറിച്ചു പറയുമ്പോൾ നടിമാർ എന്നാണോ പറയേണ്ടത്? പേരെടുത്തു പറയുമ്പോൾ കൊടുക്കുന്ന ഒരു റെസ്പെക്റ്റ് ഉണ്ട്. അതെന്താ ആ മൂന്നു പേർ അർഹിക്കുന്നില്ലേ? അത്രയൊക്കെ പ്രധാന്യമേ അവർക്കും അവർ പറഞ്ഞ കാര്യത്തിനും അമ്മയുടെ പ്രസിഡന്റ് കൊടുത്തിട്ടുള്ളൂ എന്നാണോ മനസ്സിലാക്കേണ്ടത്?

പിന്നൊരു കാര്യം എന്താണെന്ന് വെച്ചാൽ തുടക്കത്തിലേ 5 മിനുട്ടിൽ രേവതി പറഞ്ഞ ഈ കാര്യം ഒഴികെ വേറെ ഒന്നും ആ ഒരു മണിക്കൂർ പത്രസമ്മേളനത്തിൽ നിങ്ങൾ ശ്രദ്ധിച്ചില്ലെ? വളരെ വിദഗ്ദ്ധമായി അമ്മ എന്ന സംഘടന അവരെ പറ്റിച്ചതിനെ കുറിച്ചു നിങ്ങൾക്ക് മനസ്സിലായില്ലേ? ആദ്യ ദിനം പ്രതിചേർക്കപ്പെട്ട ആൾക്കെതിരെ എടുത്ത തീരുമാനങ്ങൾ 2 മാസം കൊണ്ട് മാറി മറിഞ്ഞത് എങ്ങനെ ആണ്? അക്രമത്തിനു ഇരയായ ഒരു സ്ത്രീയുടെ ആത്മാഭിമാനം 400 അംഗ ജെനറൽ ബോഡിയിൽ ചർച്ചക്ക് ഇട്ടാണോ തീരുമാനിക്കേണ്ടത്? ശരിക്കും ഈ എതിക്സ് എന്നൊന്നും പറഞ്ഞ സംഭവം ഇവർക്കാർക്കും ഇല്ലേ? പ്രതിചേർക്കപെട്ട ആളുടെ സംഘടയിലെ ഇപ്പോളത്തെ സ്റ്റാറ്റസ് പറയാൻ അവർക്കെന്തായിരുന്നു ബുദ്ധിമുട്ട്?

ഇന്നലെ മുതൽ രേവതിയെയും പാര്വതിയെയും പത്മപ്രിയയെയും വെർബൽ റേപ്പ് ചെയ്ത ഒരു കൂട്ടർ ഉണ്ട്. പല നടന്മാരുടെയും ഡെയ് ഹാർഡ് ഫാൻസ് എന്നു അവകാശപ്പെടുന്ന അവരോടു എനിക്കൊരു അഭ്യർത്ഥന ഉണ്ട്. പത്രസമ്മേളനത്തിന്റെ ആദ്യ 10 മിനുട്ടിൽ രേവതി പറഞ്ഞ വാക്കുകൾ മാത്രം കേട്ടു അവരെ ട്രോളാതെ പറ്റുമെങ്കിൽ ആ പത്ര സമ്മേളനം മുഴുവനായി ഒന്നു കേട്ടു നോക്കുക.അന്ധമായ താരാരാധന മാറ്റി വെച്ചു അവർ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് സ്വയം ഒന്നു പരിശോധിക്കുക.

ഹോളിവുഡിൽ തുടങ്ങി വെച്ച #meetoo തുറന്നു പറച്ചിലുകൾ ഇന്ത്യയിലും ശകതമായി വരുന്ന സമയം ആണിത്. ഫാന്റം പ്രൊഡക്ഷന്റെ തകർച്ചയും, അക്ഷയ് കുമാറിന്റെ ഹൗസ്ഫുൾ 4 ൽ നിന്നുള്ള പിന്മാറ്റവും നേറ്റഫലിക്‌സ് സേക്രഡ് ഗെയിംസ് രണ്ടാം സീസണ് പിൻവലിക്കാൻ പോവുന്നതും എല്ലാം ഈ തുറന്നു പറച്ചിലുകൾ എത്രമാത്രം സീരിയസ് ആയാണ് എടുക്കേണ്ടത് എന്നു നമ്മളെ മനസ്സിലാക്കി തരാൻ പോന്നതാണ്. നമ്മുടെ തൊട്ടടുത്തുള്ള തമിഴ് സിനിമ ഇൻഡസ്ട്രിയിൽ അവരുടെ നടികർ സംഘം പ്രസിഡന്റ് ആയ വിശാൽ ഒരു മൂന്നംഗ സമിതി ഉണ്ടാക്കാൻ പോവുകയാണ് മീ ടൂ തുറന്നു പറച്ചിലുകൾക്ക് മേൽ നടപടി സ്വീകരിക്കാൻ. അപ്പോളാണ് നമ്മുടെ പ്രസിഡൻറ് ശ്രീ മോഹൻലാൽ EC കമ്മറ്റി എടുത്ത തീരുമാനത്തിന് മുകളിൽ പ്രസിഡന്റിന് എന്താണ് ചെയ്യാൻ പറ്റുക എന്ന ബാലിശമായ നിലപാടുകളും ആയി വരുന്നത്. ഒന്നും ചെയ്യാൻ പറ്റുന്നില്ലേൽ ആ സ്ഥാനത്ത് നിന്നും രാജിവെച്ചു പോണം സർ. കാലഹരണപ്പെട്ട നിയമങ്ങൾ ആണ് സംഘടനയെ ഭരിക്കുന്നതെന്ന് തോന്നുന്നേൽ അതു മാറ്റാൻ തയ്യാറാവണം. മാറ്റങ്ങൾ ഉൾക്കൊള്ളാനും തിരുത്തേണ്ടിടത്തു തിരുത്താനും ഇനി എങ്കിലും മടി കാണിക്കരുത്. അല്ലാതെ വായ നാറ്റം മറച്ചു വെക്കാൻ വായടച്ചു വെച്ചാൽ പോരെ എന്നതരത്തിൽ ഉള്ള നിലപാടുകൾ അല്ല ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.

For More Visit: http://dreamwithneo.com

#NPNMovieThoughts

വാർത്താ സമ്മേളനം യൂട്യൂബ് ലിങ്ക് : https://youtu.be/xGcGzkr5UxI

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s