മാറേണ്ടത് ആര്?

രണ്ടാഴ്ച മുന്നേ ഉണ്ടായ ഒരു സംഭവം ആണ് ഈ കുറിപ്പിനാധാരം. വർഷങ്ങളായി എനിക്ക് പരിചയമുള്ള എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അവൻ straight അല്ലെന്ന്. അതായത് ഞാൻ ഉൾപ്പടെ ഉള്ള നമ്മൾ എല്ലാരും straight ആണെന്നും അവൻ അതല്ലെന്നും. എന്നു വെച്ചാൽ അവൻ gay ആണെന്ന്.

പണ്ട് സുഹൃത്തുക്കളുടെ ഇടയിൽ പെണ്കുട്ടികളെ കുറിച്ചു സംസാരം ഉണ്ടാവുമ്പോൾ ഇവനും വലിയ ഉത്സാഹത്തോടെ എല്ലാവരുടേം ഒപ്പം കൂടുമായിരുന്നു. എന്തിനു ഒരു പെങ്കൊച്ചിനെ ഇവന് ഇഷ്ടമാണെന്നൊക്കെ ഇവൻ ഞങ്ങളോട് പറഞ്ഞിരുന്നു.

ഇതൊക്കെ straight എന്നു കാണിക്കാൻ ഉള്ള അവന്റെ തന്ത്രപ്പാടുകൾ ആയിരുന്നെന്ന് അവൻ പറഞ്ഞു. ഒരു പാട് കാലത്തേക്ക് അവൻ തെറ്റും ബാക്കി നമ്മൾ എല്ലാരും ശരിയും എന്നാണത്രെ അവൻ ധരിച്ചു വെച്ചിരുന്നത്. അതുകൊണ്ടുതന്നെ തെറ്റുകൾ തിരുത്തി ശരിയിലേക്ക് വരാൻ അവൻ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു.

പിന്നീടെപോളോ അവനു സ്വയം മനസ്സിലായി എന്നു നമ്മൾ എത്രകണ്ട് ശരി ആണോ അത്രത്തോളം തന്നെ അവനും ശരിയാണെന്ന്.

ഇവൻ ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു.നമുക്കിടയിൽ എത്രപേർ ഇങ്ങനെ സ്വന്തം അസ്ഥിത്വം തുറന്നു പറയാൻ ഭയപ്പെട്ടു ജീവിക്കുന്നുണ്ടാവും എന്നു. മാറ്റാൻ പറ്റുന്ന ഒന്നല്ല ഇതെന്നു അറിഞ്ഞും മാറാൻ വേണ്ടി എത്രകണ്ട് ശ്രമിക്കുന്നുണ്ടാവും അവർ. തുറന്നു പറഞ്ഞാൽ ഇന്നലെ വരെ സുഹൃത്തുക്കൾ ആയി ഇരുന്നവർ ആരുമല്ലാതെ ആവുമോ എന്നു ഭയപ്പെടുന്നുണ്ടാവാം.

ഇന്നലെ ഉനൈസ് എന്നു പറഞ്ഞ ഒരാളുടെ പോസ്റ്റ് കണ്ടിരുന്നു. ചന്തുപൊട്ടെന്നും ഒന്പതെന്നും വിളിച്ചു കളിയാക്കപ്പെട്ടിരുന്ന ബാല്യത്തെ കുറിച്ചു ആയിരുന്നു ആ പോസ്റ്റ്. അയാൾക്ക്‌ ആത്മഹത്യ ചെയ്യാൻ വരെതോന്നിയിരുന്നു എന്നു. നമ്മളിൽ എത്ര പേർ ഇതുപോലെ ചെയ്തിട്ടുണ്ടാവും. ഒന്പതെന്നും ചാന്തുപോട്ടെന്നും കു#$$#$ എന്നും വിളിച്ചു എത്രപേരെ നമ്മൾ കളിയാക്കി കാണും.

ശരിക്കും മാറേണ്ടത് അവരാണോ? ഗേയും ലെസ്ബിയനും ബൈസെക്ഷ്വലും ട്രാൻസ്ജെന്ഡരും ഉൾപ്പെടുന്ന ആ ഒരു മൈനോറിറ്റി ആണോ മാറേണ്ടത്.? അതോ straight ആണെന്ന് സ്വയം അവകാശപ്പെടുന്ന നമ്മളോ? കൂട്ടത്തിൽ ഒരുവൻ ഗേ ആണെന്ന് മനസിലാവുമ്പോളോ അല്ലേൽ കൂട്ടത്തിൽ ഒരുവൾ ലെസ്ബിയൻ ആണെന്ന് മനസിലാവുമ്പോളോ കൊഴിഞ്ഞു പോവുന്നതാണോ നിങ്ങളുടെ സൗഹൃദം? കൊച്ചി മെട്രോയിലെ ട്രാൻസ്ജെന്ഡര് ജീവനക്കാരെ കാണുമ്പോൾ മറ്റേതോ ലോകത്തു നിന്നും വന്നവരെ പോലെ തുറിച്ചു നോക്കുന്നവരാണോ നിങ്ങൾ ? അതാണോ നിങ്ങളുടെ സാമൂഹിക ബോധം? ഉനൈസ് പറഞ്ഞ പോലെ സ്ത്രൈണത കൂടിയ പുഷന്മാരെ ഒൻപത് എന്നും ചാന്തുപോട്ട് എന്നും വിളിച്ചു കളിയാക്കി അതിൽ ആത്മരതി അടയുന്നവരാണോ നിങ്ങൾ? എങ്കിൽ മാറേണ്ടത് നിങ്ങൾ ആണ്.

ഗേയും ലെസ്ബിയനും എല്ലാം മനുഷ്യന്മാർ തന്നെ ആണ്. ഭിന്നവർഗ ലൈംഗീകത(straight) പോലെ തന്നെ സ്വവർഗ ലൈംഗീകതയും ഒരുവന്റെ ശരീരത്തിൽ ജനനം മുതൽ തന്നെ എസ്റ്റാബ്ലിഷ്ഡ് ആണ്. അതു ചികിൽസിച്ചു മാറ്റാനോ മറ്റോ പറ്റുന്ന ഒരു രോഗം ഒന്നും അല്ല എന്നിരിക്കെ അവരോടു മാറാൻ പറയുന്നതിൽ എന്താ കാര്യം? മാറേണ്ടത് നമ്മൾ ആണ്. നമ്മളുടെ മെന്റാലിറ്റി ആണ്. ഞാൻ ഉൾപ്പടെ ഉള്ള നമ്മൾ ഓരോരുത്തർക്കും ഓപ്പോസിറ്റ് സെക്സിനോട് sexual attraction തോന്നും എന്നു വെച്ചു കാണുന്ന എല്ലാ സ്ത്രീകളോടും നമ്മൾ അങ്ങനെ ആണോ പേരുമാറുന്നെ? അല്ലേൽ കാണുന്ന എല്ലാ പുരുഷന്മാരോടും straight ആയ സ്ത്രീകൾ അങ്ങനെ ആണോ പേരുമാറുന്നെ? നമുക്കോരോരുത്തർക്കും ഓപ്പോസിറ്റ് സെക്സിൽ ഉള്ള ആളുകളെ നല്ല സുഹൃത്തുക്കൾ ആയി കാണാൻ പറ്റുന്നില്ലെ? ഗേയും ലെസ്ബിയനും ഒക്കെ അങ്ങനെ തന്നെ ആണ്. കാണുന്ന എല്ലാ ആണ്കുട്ടികളെയും പെണ്കുട്ടികളെയും അവരും അങ്ങനെ ഒരു കണ്ണിലൂടെ അല്ല കാണുന്നത്. ഇതൊന്നും സമ്പൂർണ സാക്ഷരത എന്നവകാശപ്പെടുന്ന നമ്മളിൽ പലർക്കും മനസ്സിലാകുന്നില്ലെന്നു മാത്രം.

അതുകൊണ്ടു സമൂഹമേ നിങ്ങളുടെ സുഹൃത്തുക്കളിൽ ഒരുവൻ ഗേ ആണെന്നോ ലെസ്ബിയൻ ആണെന്നോ ബൈ സെക്ഷ്യൽ ആണെന്നോ ട്രാൻസ്ജെന്ഡര് ആണെന്നോ നാളെ തുറന്നു പറഞ്ഞാൽ അവരെ കൂടെ നിർത്താൻ ശ്രമിക്കു. ഒരുപാട് അവഗണനയും പരിഹാസവും സഹിച്ചാവും അവർ ഇവിടെ വരെ എത്തിയതെന്ന് മനസ്സിലാക്കു. അവരെ ചേർത്തുപിടിച്ചു ഇന്നലെ നിന്നോടെത്ര സൗഹൃദം ഉണ്ടായിരുന്നോ അതു മുഴുവൻ ഇന്നും ഉണ്ടെന്ന് പറയു. മാറേണ്ടത് അവരല്ലെന്നു മനസിലാക്കു. മാറേണ്ടത് നമ്മളാണ്.. നമ്മളുടെ മനസ്ഥിതി ആണ്. നാളത്തെ നലൊരു സമൂഹത്തിനു വേണ്ടി മാറാൻ ശ്രമിക്കു. ഇനി ഒരു ഉനൈസിനും ഇവിടെ ആത്‍മഹത്യ ചെയ്യാൻ തോന്നാതിരിക്കട്ടെ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo