കാറ്റ് നല്ലൊരു ചിത്രമാണ്. നല്ലതെന്നു വെച്ചാൽ വളരെ നല്ലത്. ഒരു ചിത്രം എത്രത്തോളം നന്നാക്കാമോ അത്രത്തോളം നന്നാക്കിയിട്ടുണ്ട്. ഒരു നാല്പതു കൊല്ലം പുറകിലേക്ക് പോയി രണ്ടേമുക്കാൽ മണിക്കൂർ അവർക്കിടയിൽ ജീവിച്ചു തിരിച്ചു വന്ന അനുഭൂതി.

പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി മകൻ അനന്ത പത്മനാഭൻ ഒരുക്കിയ മികവുറ്റ തിരക്കഥ. കൂടെ അരുൺ കുമാർ അരവിന്ദ് എന്ന സംവിധായകനും മികച്ച ഒരുപിടി അഭിനേതാക്കളും ചേർന്നപ്പോൾ മറക്കാനാവാത്ത ഒരു അനുഭവമാവുകയാണ് കാറ്റ്.

മുരളി ഗോപി ആസിഫ് അലി ഈ രണ്ടു പേരും ആണ് സിനിമയുടെ നെടുംതൂണ്. മുരളി ഗോപി നല്ലൊരു അഭിനേതാവാണെന്നു പണ്ട് തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ആസിഫ് അലി? അഭിനയത്തിന്റെ പേരിൽ ഒരുപാട് പഴികൾ കേട്ടിട്ടുള്ള നടന്റെ ഈ മാറ്റം പ്രശംസനീയമാണ്. വിമർശകരുടെ എല്ലാം വായടപ്പിക്കാൻ തക്കമുള്ള പ്രകടനം. ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് ആസിഫിന് കിട്ടിയാൽ പോലും അത്ഭുതപ്പെടാനില്ല.

അങ്കമാലി കാർണിവലിൽ ഈ സിനിമ ഇന്നലെ രണ്ടു ഷോ മാത്രം ആണ് ഉണ്ടായിരുന്നത്. ചാലക്കുടി ആണേൽ ഒറ്റ ഷോ മാത്രം. ഇന്നലെ രാത്രി ഈ സിനിമ കാണുമ്പോൾ ഇരുപതു പേരോളം മാത്രമാണ് തീയേറ്ററിൽ ഉണ്ടായിരുന്നതു. നല്ലൊരു സിനിമ ആയിട്ടും പ്രേക്ഷകർക്കിടയിൽ നിന്നും കിട്ടുന്ന ഈ തണുത്ത പ്രതികരണം കാണുമ്പോൾ വിഷമമാവുന്നു.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo