വിക്രം എന്ന നടൻ സാധാരണ റോളുകൾ വിട്ടു വ്യത്യസ്ഥത തേടി പോയിട്ടു നാളേറെ ആയി. വ്യത്യസ്ഥക്ക് വേണ്ടി ചെയ്ത റോളുകളിൽ പലതും ഫാന്സിന് പോലും ഇഷ്ടം ആവാത്തതും സാധാ സിനിമ പ്രേക്ഷകർക്ക് ദഹിക്കാത്തതും ആയിരുന്നു. അവസാനം ഇറങ്ങിയ ഇരുമുഖനിൽ വരെ വ്യത്യസ്ഥത ശ്രമിച്ചു പരാജയപ്പെട്ട വിക്രത്തിനെ നമ്മൾ കണ്ടതാണ്. കുറച്ചു കാലത്തിനിടക്കു ഒട്ടും അത്ഭുതങ്ങൾക്കു ശ്രമിക്കാതെ ഒരു സാധാ പടം ചെയ്തത് 10 എൻണ്ടരതക്കുല്ലേ എന്ന ചിത്രം ആയിരുന്നു. അതു ആണെങ്കിലോ ഒരു സമ്പൂർണ ദുരന്തവും ആയി മാറി. ഒരുപാട് നാളായുള്ള വിക്രം ആരാധകരുടെ പ്രാർത്ഥനയുടെ ഫലം ആണ് സ്കെച്ച്. വ്യത്യാത്യസ്ഥയുടെ കുപ്പായം അഴിച്ചു വെച്ചു ഒരു സാധാ മാസ് ഹീറോ ആയി വിക്രം അഭിനയിച്ച ചിത്രം.

ഒരുപാട് ചിത്രങ്ങളിൽ പറഞ്ഞു പഴകിയ വട ചെന്നൈയുടെ ഗുണ്ടാ കഥ തന്നെ ആണ്‌ സ്കെച്ചിനും പറയാൻ ഉള്ളത്. നായകനും വില്ലനും പ്രതികാരവും പ്രണയവും ഒക്കെ തന്നെ. പക്ഷെ രണ്ടര മണിക്കൂർ ഒട്ടും ബോർ അടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം ആക്കി സ്കെച്ച് ഒരുക്കിയിട്ടുണ്ട് സംവിധായകൻ. ഒരു മാസ് പടത്തിനു ചേരുന്ന രീതിക്ക് തന്നെ ആണ് വിജയ് ചന്ദർ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആകെ ഒരു പ്രശനം ആയി തോന്നിയത് പുട്ടിനു തേങ്ങാ പീര പോലെ ഇടക്കിടെ കയറ്റിയ പ്രണയ രംഗങ്ങൾ മാത്രമാണ്.

വിക്രം, തമന്ന, ബാബുരാജ് തുടങ്ങി അഭിനയിച്ചവർ എല്ലാവരും നന്നായി തന്നെ അവനവനു കിട്ടിയ റോളുകൾ ചെയ്തു. ബാബുരാജിനെ ഒരുപാട് കാലത്തിനു ശേഷം നല്ലൊരു റോളിൽ കണ്ടപ്പോൾ സന്തോഷം തോന്നി. പശ്ചാത്തല സംഗീതം നന്നായിരുന്നു. സിനിമ മൊത്തം ആ ഒരു മാസ് ഫീൽ നില നിർത്തുന്നതിൽ പശ്ചാത്തല സംഗീതം വലിയ പങ്കു വഹിച്ചു. വില്ലനെ അവസാനം കൊല്ലുന്ന സീനിൽ തിയേറ്റർ മൊത്തം നല്ല കയ്യടി ആയിരുന്നു. പക്ഷെ ആ സീൻ ഉഗ്രം എന്ന കന്നഡ ചിത്രത്തിൽ അതു പോലെ തന്നെ കണ്ടത് കൊണ്ട് എനിക്ക് കയ്യടിക്കാൻ തോന്നിയില്ല.

നല്ലൊരു മെസ്സേജ് പറയുന്നുണ്ട് ചിത്രം. പക്ഷെ ആ മെസ്സേജ് പറയേണ്ട ചിത്രം ആയിരുന്നോ ഇതെന്നു സംശയം ഉണ്ട്. കാരണം അതുവരെ ഒരു മാസ് ചിത്രം ആയി സ്കെച്ച് കണ്ടിരുന്ന പ്രേക്ഷകർ ആ മെസ്സേജ് പറയുന്ന ഭാഗങ്ങളെ എങ്ങനെ എടുക്കും എന്ന സംശയം ബാക്കി.

ചുരുക്കത്തിൽ ഒരുപാട് വർഷങ്ങൾക്കു ശേഷം നല്ലൊരു മാസ് മസാല വിക്രം ചിത്രം കാണണം എന്നുള്ളവർക്കു ധൈര്യമായി ടിക്കറ്റ് എടുക്കാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo