2018 ലെ മമ്മൂട്ടിയുടെ ആദ്യ റീലീസ് ആണ് സ്ട്രീറ്റ് ലൈറ്റ്‌സ്. വലിയ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വന്ന ചിത്രം കാണാൻ കയറുമ്പോളും വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു. പാരലൽ ആയി നടക്കുന്ന രണ്ടോ അതിലധികമോ കഥകൾ ഒരേ ക്ലൈമാക്സിൽ വന്നവസാനിക്കുന്ന തരം സിനിമകൾ മലയാളിക്ക് അത്ര പരിചയം ഉണ്ടാവില്ല. മലയാളിക്ക് വലിയ പരിചയമില്ലാത്തതും എന്നാൽ മാനഗരം പോലുള്ള തമിഴ് ചിത്രങ്ങളിൽ പരീക്ഷിച്ചു വിജയിച്ചതുമായ ആഖ്യാന രീതി ആണ് സ്ട്രീറ്റ് ലൈറ്റ്‌സ് സ്വീകരിച്ചിരിക്കുന്നത്.

ഒട്ടനവധി പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ നടൻ ആണ് മമ്മൂട്ടി. സ്ട്രീറ്റ് ലൈറ്റ്‌സ്ന്റെ കാര്യത്തിൽ ആണെങ്കിൽ ശ്യാമ്ദത്ത് എന്ന പുതുമുഖത്തിനു അവസരം നൽകുക മാത്രമല്ല ആ ചിത്രം നിര്മിക്ക കൂടി ചെയ്തിരിക്കുന്നു. ഈ ചിത്രം തിരഞ്ഞെടുത്തതിൽ മമ്മൂട്ടിക്ക് അഭിമാനിക്കാം. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ വെച്ചു ഏറ്റവും മികച്ചത് തന്നെ ആണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

ഒരു ദിവസം രാവിലെ തുടങ്ങി അന്ന് രാത്രി അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റെ. ഇത്തരം ഒരു ത്രില്ലർ എടുക്കുമ്പോൾ അതിന് അനാവശ്യമായ ഒന്നും തന്നെ ചിത്രത്തിൽ ഉണ്ടാവാൻ പാടില്ല. സ്ട്രീറ്റ് ലൈറ്റ്സ്ന്റെ കാര്യം എടുത്താൽ അനാവശ്യമായ ഒരു പാട്ടൊ ഫൈറ്റോ പോലും ചിത്രത്തിൽ കാണില്ല. മികച്ചൊരു തിരക്കഥയും മികച്ച ഡയറക്ഷനും പിന്നെ പ്രധാന നടീ നടന്മാരുടെ മികവുറ്റ അഭിനയവും കൊണ്ട് നല്ലൊരു അനുഭവം ആവുന്നുണ്ട് ചിത്രം.

മമ്മൂട്ടി എപ്പോളത്തെയും പോലെ തന്നെ ലുക്കിലും വർക്കിലും തനിക്കു കിട്ടിയ കഥാപാത്രത്തെ മനോഹരമാക്കി. വല്ലാത്ത ഒരു എനർജി ആയിരുന്നു ജെയിംസ് എന്ന ആ പോലീസ് കഥാപാത്രത്തിന്. സ്റ്റണ്ട് സിൽവ, ഹരീഷ് കണാരൻ, സൗബിൻ തുടങ്ങി സപ്പോർട്ടിങ് റോളുകളിൽ വന്നവരും നന്നായി തന്നെ ചെയ്തു. എടുത്തു പറയേണ്ടത് മണി എന്ന റോൾ ചെയ്ത കുട്ടിയുടെ അഭിനമായിരുന്നു. അടുത്ത കൊല്ലത്തെ മികച്ച ബാല താരം അവാർഡ് വേറെ ആർക്കും കൊടുക്കേണ്ടി വരും എന്ന് തോന്നുന്നില്ല.

ചുരുക്കത്തിൽ വ്യക്തമായ ഇടവേളകളിൽ ട്വിസ്റ്റുകളോ ക്ലൈമാക്സിൽ അതുവരെ സിനിമ കണ്ട നമ്മളെ പൊട്ടന്മാർ ആക്കി പുതിയൊരു വില്ലന്റെ രംഗത്തു വരവോ ഈ ചിത്രത്തിൽ ഇല്ല. തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗത്തിൽ പോവുന്ന, വലിയ ട്വിസ്റ്റുകൾ ഒന്നും ഇല്ലാത്ത ഒരു ഡീസന്റ് ത്രില്ലർ ആണ് ചിത്രം. അമിതമായ പ്രതീക്ഷ ഒന്നും വെക്കാതെ പോയാൽ നന്നായി ഇഷ്ടപെടാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo