സെല്ഫികളെ ഇഷ്ടമുള്ളവൾ.

ഒരു നൂറു സെൽഫി എടുത്താലും മതിയാവാത്തവൾ.

ഗാലറിയിൽ മാത്രം ഇരിക്കാൻ ആണ് വിധി എന്നറിഞ്ഞിട്ടും ഒരുപാട് ഫോട്ടോകൾ എടുത്തു കൂട്ടിയവൾ. കാണുന്ന നമുക്ക് എല്ലാം ഒരേ പോസ് ആയി തോന്നുമെങ്കിലും അവൾക്കു മാത്രം അറിയാവുന്ന എന്തോ വ്യത്യസ്ഥത ഓരോ ഫോട്ടോയിലും അവൾ കാത്തുവെച്ചിരുന്നു.

ആണ് പെണ് വ്യത്യാസമില്ലാതെ സൗഹൃദം കാത്തു വെച്ചവൾ. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോവാൻ ഇഷ്ടപ്പെട്ടിരുന്നവൾ. ഓരോ യാത്രയും ഓരോ അനുഭവം ആക്കാൻ ആഗ്രഹിച്ചവൾ. ബൈക് യാത്രകളെ ഇഷ്ടപ്പെട്ടിരുന്നവൾ. മൂടിക്കെട്ടി മറച്ച മുഖത്തിനപ്പുറം തൊട്ടു തലോടുന്ന ഇളം കാറ്റിനെ പ്രണയിച്ചവൾ.

പെണ്കുട്ടി ആണ്, ഒരു സമയത്തിനപ്പുറം പുറത്തിറങ്ങി നടക്കരുതെന്നു പറഞ്ഞ സമൂഹത്തിൽ എനിക്ക് നടക്കാൻ അല്ല പറക്കാൻ ആണ് ആഗ്രഹം എന്നു വിളിച്ചു പറഞ്ഞവൾ. അതിനു വേണ്ടി ശ്രമിച്ചവൾ.

എന്താണ് ഫെമിനിസം എന്നു സംശയിച്ചവനു മുന്നിൽ ഞാൻ തന്നെ ആണ് ഫെമിനിസം എന്നുറക്കെ പറഞ്ഞതു അവൾ ആയിരുന്നു. ഒരു പേരിന്റെ മേൽവിലാസത്തിൽ തളച്ചിടാൻ ആവില്ലവളെ. കണ്ടു പരിചയിച്ച ഒരുപാട് പേരിൽ പല മുഖങ്ങൾക്കും അവളുടെ ഛായ ആയിരുന്നു. വേറെ പല മുഖങ്ങളിലും അവൾ ആവാൻ കഴിയാത്തതിന്റെ വേദന കണ്ടിട്ടുണ്ട്. ഒരുപാട് പേരുകൾക്കിടയിൽ അവൾക്കു ചേരുന്ന പേരു പെണ്ണെന്നാണ്.

അതേ നല്ല അസ്സൽ പെണ്ണ്.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo