തട്ടുപൊളിപ്പൻ മലയാള ചിത്രങ്ങളുടെ അമരക്കാരൻ വൈശാഖിന്റെ അസിസ്റ്റന്റ് ആയിരുന്ന സൈജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇര. തന്റെ ഗുരുവിനെ പോലെ തന്നെ ഇത്തിരി കോമഡിയും മാസും സസ്പെന്സും ഒക്കെയുള്ള ചിത്രങ്ങൾ എടുക്കാൻ തനിക്കും കഴിവുണ്ടെന്ന് ആദ്യ സിനിമയിൽ തന്നെ തെളിയിച്ചിട്ടുണ്ട് സംവിധായകൻ.

ഒരു കൊലപാതകവും അതിനോട് അനുബന്ധിച്ചുള്ള അന്വേഷണവും ഒക്കെ ആയി ഒരു ത്രില്ലർ ഫോർമാറ്റിൽ ആണ് ചിത്രം കഥ പറഞ്ഞു പോവുന്നത്. മലയാളത്തിൽ അടുത്തിടെ നടന്ന പല സംഭവങ്ങളുടെയും സര്കാസ്റ്റിക് ആയ അവതരണം സ്ക്രീനിൽ കാണാൻ കഴിഞ്ഞു. സിനിമയിൽ അത്യാവശ്യം കയ്യടി കിട്ടിയതും ആ സീനുകൾക്കു തന്നെ ആയിരുന്നു. പോലീസിനെയും മീഡിയയെയും ഒക്കെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് ചിത്രം.

ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു. അതിൽ തന്നെ ഉണ്ണിയുടെ അഭിനയം മികച്ചു നിന്നു. സെന്റിമൻസ് സീനുകളിൽ ഒക്കെ മിതത്വമുള്ള അഭിനയം പ്രകടമായിരുന്നു. സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതിൽ ഉണ്ണി ഒന്നുകൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു. മാസ്റ്റർ പീസ്, ബാഗമതി ഇപ്പോൾ ഇരയും. താൻ തന്നെ പല തവണ ചെയ്ത പാവത്താൻ കാരക്ടർ ആയി തന്നെയാണ് ഗോകുൽ സുരേഷ് ഇരയിലും വരുന്നത്. പ്രണയ സീനുകൾ ഒക്കെ മികച്ചു നിന്നു. ഒരു മാസ് സീനിൽ പക്ഷെ പരാജയപ്പെട്ടതായി തോന്നി. അച്ഛന്റെ ആ ഒരു ഗാഭീര്യം മകന് ഇല്ലാത്ത പോലെ.

ലെന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ തുടങ്ങി സപ്പോർട്ടിങ് റോളുകളിൽ വന്നവരും തങ്ങളുടെ ഭാഗം നന്നാക്കി. എടുത്തു പറയേണ്ട ഒന്നു ഗോപി സുന്ദറിന്റെ സംഗീതം ആണ്. അത്രക്ക് മികച്ചതല്ലാത്ത ഭാഗങ്ങളിൽ കൂടി പശ്ചാത്തലസംഗീതം മികച്ചു നിന്നു. സിനിമ മൊത്തം ആ ഒരു ഫീൽ കൊണ്ടുവന്നതിൽ സംഗീതത്തിനുള്ള പങ്ക് വളരെ വലുതാണ്.

സിനിമയുടെ ഏറ്റവും വലിയ പ്രശനം കളീഷേ സീനുകളും നിലവാരമില്ലാത്ത കോമെഡികളും ആണ്. ഒട്ടും ലാഗ് തോന്നിപ്പിക്കാതെ കഥ പറഞ്ഞു പോവുമ്പോളും ഇടക്കിടെ കടന്നുവരുന്ന കളീഷേ സീനുകൾ പ്രേക്ഷകന് മടുപ്പുണ്ടാകുന്നുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നായകന്റെ കൂടെ രണ്ടു കൊമേഡിയന്മാരെ കാണാൻ സാധിക്കും. ഇവരുടെ പല കൊമേഡികളും അസഹ്യനീയമായിരുന്നു. ആദ്യ പകുതിയെ അപേക്ഷിച്ചു രണ്ടാം പകുതി കുറച്ചു കൂടെ നന്നായി തോന്നി. ആവറേജ് ആദ്യ പകുതിയും കുറച്ചു കൂടി ഉയർന്ന രണ്ടാംപകുതിയും കൂടെ കുഴപ്പമില്ലാത്ത ഒരു ക്ലൈമാസും ഒത്തുചേരുമ്പോൾ മടുപ്പിക്കാതെ ഒരു തവണ കണ്ടു മറക്കാവുന്ന ഒരു ചിത്രമായി ഇര മാറുന്നു.

ലോജിക്കൽ ആയി പല ചോദ്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഒരു ത്രില്ലർ എന്ന നിലയിൽ പല കുറവുകളും ചിത്രത്തിന് ഉണ്ടാവാം. ഒരുപാട് ത്രില്ലർ സിനിമകൾ ഒകെ കാണുന്ന ആളാണ് നിങ്ങൾ എങ്കിൽ ക്ലൈമാക്സ് ട്വിസ്റ്റ് നിങ്ങൾക്ക് ക്ലൈമാക്സിനു മുന്നേ തന്നെ മനസ്സിലായി എന്നും വരാം. എന്നിരുന്നാലും ആകെ തുകയിൽ ഇര പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല. ഒരു ആവറേജ് ചിത്രമാണ് ഇര. അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ ഇഷ്ടപെടാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo