"നടക്കാതെ പോവുന്ന ആഗ്രഹങ്ങൾ ആണ് ഈ ലോകത്തെ ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്ന്‌"

രമേഷ്‌ പിഷാരടി ആദ്യമായി സംവിധായക വേഷം അണിഞ്ഞ ചിത്രമാണ് പഞ്ചവർണതത്ത. സ്റ്റേജ് പ്രോഗ്രാമുകളിൽ കോമഡി സ്കിറ്റുകളിലൂടെ എന്നും നമ്മളെ വിമയിപ്പിച്ച പിഷാരടിയുടെ സംവിധായക സംരംഭത്തിൽ ജയറാമും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു എന്നു കേട്ടപ്പോൾ പ്രതീക്ഷയും ഏറെ ആയിരുന്നു.

അഭിനയിച്ചവരിൽ ജയറാം, കുഞ്ചാക്കോ ബോബൻ, അനുശ്രീ തുടങ്ങി എല്ലാവരും തങ്ങളുടെ ഭാഗം നന്നായി തന്നെ ചെയ്തു. സിനിമയിൽ എവിടെയും നമുക്ക് ജയറാമിനെ കാണാൻ കഴിയില്ല. ഊരും പേരും നാടും ജാതിയും ഒന്നും അറിയാത്ത മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ആ മനുഷ്യനെ മാത്രമേ കാണാൻ കഴിയുള്ളൂ. ട്രെയിലറിൽ കേട്ടപ്പോൾ ഇത്തിരി ബോർ ആയി തോന്നിയ ജയറാമിന്റെ വോയ്‌സ് മോഡുലേഷൻ പക്ഷെ സിനിമയിൽ കേട്ടപ്പോൾ നന്നായിരുന്നു. കുഞ്ചാക്കോ ബോബൻ അനുശ്രീ കൂട്ടുകെട്ടിന്റെ കെമിസ്ട്രിയും നന്നായിരുന്നു.

നദിർഷയും ജയചന്ദ്രനും കൈകാര്യം ചെയ്ത സംഗീത വിഭാഗം നല്ല നിലവാരം പുലർത്തി. സംവിധാനത്തോടൊപ്പം തിരക്കഥയിലും പങ്കു ചേർന്ന പിഷാരടി തന്റെ തുടക്കം ഗംഭീരം ആക്കിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ തമിഴ് സിനിമയെ അനുസ്മരിപ്പിച്ചുകൊണ്ടു കോമടിയുടെ മറ്റൊരു ട്രാക്ക് പ്രധാന കഥക്ക് സമാന്തരമായി സഞ്ചരിച്ച പോലെ തോന്നി. എന്നിരുന്നാലും തമാശകൾ ഒക്കെ നല്ലവണ്ണം ആസ്വദനപരമായിരുന്നു. ധാരാളം പൊട്ടിച്ചിരിപ്പിച്ചു അവസാനം ഇത്തിരി നൊമ്പരം ബാക്കി വെച്ചു നല്ലൊരു മെസ്സേജിലൂടെ ചിത്രം അവസാനിപ്പിച്ചപ്പോൾ അടുത്തിടെ കണ്ട ഏറ്റവും നല്ല ഫീൽ ഗുഡ് മൂവികളിൽ ഒന്നായി മാറി പഞ്ചവർണതത്ത.

ഏകദേശം രണ്ടുകൊല്ലം മുന്നേ ആടുപുലിയാട്ടം റിലീസ് ആയ സമയത്താണ് ജയറാമേട്ടന്റെ "തിരിച്ചു വരവ്" എന്ന വാചകം ഞാൻ ആദ്യമായി കേൾക്കുന്നത്. അതും വിശ്വസിച്ചു തീയേറ്ററിൽ പോയി കണ്ട എനിക്ക് കിട്ടിയ എട്ടിന്റെ പണി ഇന്നും ഓർമ ഉണ്ട്. പിന്നീട് യഥാക്രമം ഓരോ സിനിമ ഇറങ്ങുമ്പോളും ജയറാമേട്ടൻ വീണ്ടും വീണ്ടും തിരിച്ചു വന്നുകൊണ്ടേ ഇരുന്നു. അതിൽ തന്നെ ആകാശമിട്ടായി നല്ലൊരു സിനിമ ആയിരുന്നെങ്കിൽ കൂടി ബോക്സ് ഓഫിസിൽ വിജയം ആയില്ല. നിരൂപകർക്കും പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടം ആവുന്ന ഒരു ജയറാം ചിത്രത്തിനായുള്ള പ്രേക്ഷകരുടെയും ആരാധകരുടെയും ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ അവസാനം ആണ് പഞ്ചവർണതത്ത.

ആദ്യാവസാനം ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റുന്ന നല്ലൊരു ഫീൽ ഗുഡ് കോമഡി ചിത്രം ആണ് പഞ്ചവർണതത്ത. ഈ അവധിക്കാലത്ത് കുടുംബത്തോടൊപ്പം തീറ്ററിൽ പോയി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ചിത്രം. ചളി കോമഡികളോ അശ്‌ളീല തമാശകളോ ഇല്ല.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo