കഴിഞ്ഞു പോയ വസന്തത്തിലെങ്ങോ നിനക്കായ് ഞാനൊരു പൂ മാറ്റി വെച്ചു.

വസന്തം ഗ്രീഷ്മത്തിനു വഴി മാറിയപ്പോൾ കാത്തു വെച്ച പൂ അതു വാടി തളർന്നു.

ഗ്രീഷ്മത്തിനപ്പുറം വർഷം വന്നപ്പോൾ, കാർമേഘം വന്നു മൂടി മാനം കറുത്തപ്പോൾ.

തിമിർത്തു പെയ്ത ആ മഴകളിൽ ഒന്നിൽ അലിയിച്ചു കളഞ്ഞിരുന്നു ഞാൻ എന്റെ കണ്ണീർ.

കാത്തിരിക്കയാണ് ഞാൻ കഴിഞ്ഞുപോവുന്ന ഋതുക്കൾക്കപ്പുറം വീണ്ടും വന്നെത്തുന്ന വസന്തത്തിനായ്.

ഇപ്പോളും പ്രിയേ എനിക്ക് പറയുവാൻ ഉള്ളതതൊന്നു മാത്രം.

തിരിച്ചുവരവില്ലാത്ത പ്രണയച്ചുഴികളിൽ നമുക്ക് ഒരുമിചകപ്പെടാം.

ഇനിയുമൊരു മടങ്ങി വരവ് സാധ്യമല്ലെന്ന പോൽ. ♥️

For More Visit: http://dreamwithneo.com

#NPNRandomThoughts #DreamWithNeo