I may be super but I'm no hero.

ആദ്യ സിനിമയിൽ ഡെഡ്പൂൾ തന്നെ പറയുന്ന ഡയലോഗ് ആണിത്. അതേ ആള് ഭയങ്കര സൂപ്പർ ആയ കാരക്ടർ ആണ്, പക്ഷെ ഹീറോ അല്ല. ഹീറോ ആവാൻ മൂപ്പർക്ക് താൽപര്യവും ഇല്ല എന്നതാണ് സത്യം.

ഒരു സൂപ്പർ ഹീറോ ലേബലിൽ വരുന്ന സിനിമക്ക് മാക്സിമം താങ്ങാവുന്ന റേറ്റിങ് ആണ് PG13. ഏതൊരു സൂപ്പർ ഹീറോ സിനിമയുടെയും പ്രൈമറി ഓഡിയൻസ് കുട്ടികൾ ആണെന്നിരിക്കെ PG13 റേറ്റിങ്ങിൽ സ്റ്റുഡിയോ നിർബന്ധം പിടിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. ആ ഒരു സമയത്താണ് പക്ക R റേറ്റഡ് സിനിമയും ആയി ഡെഡ്പൂൾ വരുന്നത്. വായ നിറച്ചു തെറിയും കയ്യിലിരിപ്പു മൊത്തം വശപിശകും. 😂

നിർമാതാക്കൾ ആയ ഫോക്സ്നു വരെ വിശ്വാസ കുറവുണ്ടായിരിക്കണം ആദ്യ സിനിമയിൽ. അതാണല്ലോ അവർ ബജറ്റ് ചുരുക്കി 50 മില്യൻ ആക്കിയത്. പക്ഷെ എല്ലാ സൂപ്പർ ഹീറോ സിനിമാ ക്ളീഷേകളെയും തകർത്തെറിഞ്ഞ ചിത്രം ബോക്‌സ് ഓഫിസിൽ നിന്നും 700 മില്യൻ കാലക്ട് ചെയ്തു.

ആദ്യ സിനിമയുടെ ഇരട്ടി ബജെറ്റുമായാണ് ഡെഡ്പൂൾ 2 വരുന്നത്. അതുകൊണ്ടു തന്നെ പ്രതീക്ഷയും ഇരട്ടി ആയിരുന്നു. ചക്ക മുതൽ ചുക്ക് വരെ എന്തിനെയും ട്രോളും എന്നതാണ് ഡെഡ്പൂളിന്റെ ഒരു ലൈൻ. മാർവൽ DC എന്നു വേണ്ടാ അവനവനെ തന്നെ ട്രോളി കളയും. രണ്ടാം ഭാഗത്തിൽ എത്തുമ്പോളും ട്രോളിന് കുറവൊന്നും ഇല്ല. ഇതിനൊപ്പം ഡെഡ്പൂളിന്റെ സിഗ്നേച്ചർ ഐറ്റം ആയ ഫോർത് വാൾ ബ്രെക്കിങ് കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് ഒരു മുഴുനീള ഫണ് റൈഡ് ആവുന്നു ചിത്രം.

പാകത്തിന് ചേർത്ത കോമഡിയും വയലൻസും തന്നെയാണ് സിനിമയുടെ ഭംഗി. വൃത്തിക്കു എടുത്താൽ കാണാൻ ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഇതു രണ്ടും. അതുകൊണ്ടു തന്നെ രണ്ടു മണിക്കൂർ രസിച്ചു കണ്ടിരിക്കാൻ പറ്റി.

റസ്സൽ കോളിൻസ് എന്ന മ്യൂട്ടന്റിനെ കൊല്ലാൻ വേണ്ടി ടൈം ട്രാവൽ ചെയ്തു കേബിൾ എന്ന മ്യൂട്ടന്റ് സോൾജിയർ എത്തുന്നു. റസ്സലിനെ കൊല്ലാൻ ശ്രമിക്കുന്ന കേബിളിനും രക്ഷിക്കാൻ ശ്രമിക്കുന്ന ഡെഡ്പൂളിനും ഒപ്പമാണ് കഥ വികസിക്കുന്നത്. കഥ ഭയങ്കര കളീഷേ ആയി പോയി എന്നതാണ് പറയാൻ പറ്റുന്ന ഒരു പ്രശനം. പക്ഷെ ഈ സിനിമക്കൊക്കെ കഥ അല്ലല്ലോ താരം. ഓപ്പണിങ് ക്രെഡിറ്റിൽ തുടങ്ങിയ ചിരി ആണ്. എൻഡ് ക്രെഡിറ്റ് വരെ അതു നീണ്ടു. അവസാനത്തെ എൻഡ് ക്രെഡിറ്റ് സീനുകൾ ഒക്കെ മാരകമായിരുന്നു.

സിനിമയുടെ ഏറ്റവും വലിയ പൊസിറ്റിവ് റയാൻ റെനോൾഡ്‌സ് തന്നെയാണ്. ഈ ഒരു കാരക്ടർ ചെയ്യാൻ വേണ്ടി മാത്രമാണ് മൂപ്പർ ജനിച്ചതെന്നു തോന്നും. ആക്ഷനും ഡയലോഗും എല്ലാം തകർപ്പൻ 😊 ഡെഡ്പൂൾ നിർമിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞ ഫോക്സിനെ സമ്മതിപ്പിച്ചു ഈ ചിത്രം എടുപ്പിച്ചതിൽ എല്ലാ സിനിമാ പ്രേക്ഷകരും ഇങ്ങേർക്ക് നന്ദി പറയണം.

അത്യാവശ്യം ട്വിസ്റ്റുകളും ടെർനുകളും എല്ലാം ഉള്ള ഒരു മുഴുനീള ആക്ഷൻ കോമഡി ചിത്രമാണ് ഡെഡ്പൂൾ 2. വെട്ടി കൂട്ടി മൃതപ്രായൻ ആക്കിയ ആദ്യ ചിത്രത്തെ അപേക്ഷിച്ചു സെൻസർ ബോർഡിന് കരുണ തോന്നിയിട്ടുണ്ട് ഈ രണ്ടാം ഭാഗത്തോട്. അതുകൊണ്ട് തന്നെ സിനിമ അതിന്റെ പൂർണമായ രൂപത്തിൽ തന്നെ തീയേറ്ററിൽ ആസ്വദിക്കാൻ കഴിയും. എല്ലാവരും പോയി കാണുക. ഒട്ടും നിരാശപ്പെടേണ്ടി വരില്ല.

വേർഡിക്ട്: മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo