എന്നെക്കാൾ വലിയൊരു ആരാധകൻ വിശ്വരൂപതിനു ഉണ്ടാവൻ സാധ്യത ഇല്ല എന്നു പറയുമ്പോൾ പലരും ചിരിച്ചേക്കാം, എന്നാലും ആ ചിത്രത്തെ ഞാൻ ഇഷ്ടപ്പെടുന്ന പോലെ മറ്റാരും ഇഷ്ടപെട്ടിട്ടില്ല എന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. 2011 മുതൽ അതായത് എനിക്ക് 18 വയസ്സ് ഉള്ളപോൾ മുതൽ പിന്നീട് ഈ 7 വർഷത്തോളം ജീവിതത്തിലെ നല്ലൊരു പങ്ക് ഈ സിനിമക്ക് വേണ്ടി കാത്തിരുന്ന ആളാണ് ഞാൻ. 2013ൽ വിശ്വരൂപം ആദ്യ ഭാഗം FDFS കണ്ടപ്പോൾ മുതൽ ആ കാത്തിരിപ്പ് ഉച്ചസ്ഥായിയിൽ ആയി.

മേക്കിങിന് പേരു കേട്ട സിനിമയായിരുന്നു വിശ്വരൂപം. ഹോളിവുഡ് സ്റ്റൈൽ മേകിങ് എന്നത് ആദ്യമായി പറയാൻ തോന്നിയ ഇന്ത്യൻ സിനിമ. നമ്മുടെ മൊത്തം സ്പൈ ത്രില്ലർ സിനിമകളെ എടുത്താൽ അവയെ വിശ്വരൂപതിനു മുൻപും പിൻപും എന്നു പറയാൻ ആണ് എനിക്കിഷ്ടം ഇത്രത്തോളം പെര്ഫെക്ഷനോടെ ചിത്രീകരിച്ച മറ്റൊരു ഇന്ത്യൻ ചിത്രവും എന്റെ ഓര്മയിലില്ല.

വിശ്വരൂപം 2 തുടങ്ങുന്നത് തന്നെ കമൽ ഹാസന്റെ പാർട്ടി ആയ മക്കൾ നീതി മയ്യത്തിന്റെ അഞ്ചു മിനുട്ടോളം ദൈർഘ്യമുള്ള ട്രെയ്‌ലർ കാണിച്ചുകൊണ്ടാണ്. സിനിമക്കും പാർട്ടിക്കും ഇപ്പോൾ അദ്ദേഹം കൊടുക്കുന്ന മുൻഗണന അവിടെ നിന്നും തന്നെ നമുക്ക് മനസ്സിലാവുന്നുണ്ട്. ആദ്യം പാർട്ടി, പിന്നെ സിനിമ. അൻപത് കൊല്ലത്തോളം സിനിമക്ക് വേണ്ടി അധ്വാനിച്ച ഒരു മനുഷ്യനെ കുറിച്ചു ഇതു പറയുന്നതിൽ നല്ല ദുഃഖമുണ്ട്. പക്ഷെ അതാണ് സത്യം. പാർട്ടിയോടുള്ള അതിരറ്റ പ്രണയമായിരിക്കാം തന്റെ അവസാന ചിത്രങ്ങളിൽ ഒന്നിനെ ഇതുപോലെ അപൂർണ്ണമായ അവസ്ഥയിൽ റിലീസ് ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ആദ്യ ഭാഗം നിർത്തിയിടത്തു നിന്നും തന്നെയാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. പക്ഷെ ഒരിടത്തു പോലും ആദ്യഭാഗം ഉണ്ടാക്കിയ ആ ഒരു "വൗ ഫാക്ടർ" കൊണ്ടുവരാൻ ചിത്രത്തിന് ആവുന്നില്ല. അമേരിക്കയിൽ ശ്രമിച്ചു പരാജയപ്പെട്ട അതേ "ഡേർട്ടി ബോംബ്" പ്ലാൻ ഇംഗ്ലണ്ടിലും ഇന്ത്യയിലും പരീക്ഷിക്കാൻ ഒരുങ്ങുന്ന വില്ലന്മാരും അതിനെ പരാജയപ്പെടുത്താൻ തുനിഞ്ഞു ഇറങ്ങുന്ന നായകന്റെ ഗ്യാങ്ങും. പഴയ അതേ ബോംബ് കഥയുടെ മാറ്റങ്ങളേതുമില്ലാത്ത അവതരണം മുഷിച്ചിലുണ്ടാക്കി എന്നതാണ് സത്യം.

സംഭാഷണങ്ങൾ കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. ഒരു അണ്ടർ വാട്ടർ സീൻ നന്നായി എടുത്തിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാർ എല്ലാം അവരവരുടെ റോളുകൾ നന്നായി അവതരിപ്പിക്കുകയും ചെയ്‌തു. പക്ഷെ ഒരു സിനിമയ്ക്ക് അതു മാത്രം പോരല്ലോ. ഉഴപ്പി ചെയ്ത സിനിമ എന്നൊക്കെ പറയാം ഈ രണ്ടാം ഭാഗത്തെ. VFX, Editing, Direction എന്നിങ്ങനെ മിക്കവാറും എല്ലാ മേഖലകളിക്കും തകർച്ച പ്രകടമായിരുന്നു. നല്ല ഒരു VfX സീൻ പോലുമില്ല ചിത്രത്തിൽ എന്നു വേണേൽ പറയാം. 2013 ൽ ഇതിലും നല്ല VfX രംഗങ്ങളാൽ സമ്പന്നമായ വിശ്വരൂപം ഉണ്ടാക്കിയ മനുഷ്യന് ഈ 2018ൽ അതിനു പറ്റുന്നില്ലേൽ "ഉഴപ്പി ചെയ്തു" എന്നുതന്നെ അല്ലെ പറയേണ്ടത്.

പടം കണ്ടിറങ്ങിയപ്പോൾ എനിക്കും തോന്നി മരുദ്ധനായകം ഒക്കെ പോലെ വിശ്വരൂപം 2 വും ഒരു നടക്കാത്ത സ്വപ്നം മാത്രമായി അവശേഷിച്ചിരുന്നേൽ എന്ന്.

വേർഡിക്ട്: വേണേൽ ഒരു തവണ കാണാം.

വാൽകഷ്ണം : ആർജന്റീയയും ബ്രസീലും ഒക്കെ ഫുട്‌ബോൾ കളി തോൽക്കുമ്പോൾ പോയി ആത്മഹത്യ ചെയ്യുന്ന ആരാധകരോട് എന്നും പുച്ഛം മാത്രം തോന്നിയിട്ടുള്ള ആളാണ് ഞാൻ. അവരുടെ ഒക്കെ നിരാശയുടെ തോത് എത്രത്തോളം ആവുമെന്ന് ഇപ്പോളാണ് എനിക്ക് ശരിക്കും മനസിലായത് 😢

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo