കുട്ടികാലത്തു ഒരു ദിവസം പോലും വിടാതെ കണ്ടിരുന്ന കാർട്ടൂൺ ആയിരുന്നു ജസ്റ്റിസ് ലീഗ്. എനിക്കെപ്പോളും ഒറ്റക്കൊരു സൂപ്പർ ഹീറോനെ കാണുന്നതിനെക്കാൾ ഇഷ്ടം ജസ്റ്റിസ് ലീഗ് X-Men പോലുള്ള ഗ്രൂപ്പുകളെ ആയിരുന്നു. (അവഞ്ചേഴ്‌സ് എന്ന പേരു പോലും അന്ന് ഞാൻ കേട്ടിട്ടില്ല).

ജസ്റ്റിസ് ലീഗിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങൾ ബാറ്റ്മാനും സൂപ്പര്മാനും ആയിരുന്നു. അതുകൊണ്ടു തന്നെ വർഷങ്ങൾക്കിപ്പുറം ബാറ്റ്മാനും സൂപ്പർ മാനും കൂടി ഒരു പടം വരുന്നെന്നു കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തി ആണ് ഞാൻ. പക്ഷെ പടം എന്നെ നിരാശപ്പെടുത്തി.

നേരിട്ടു കഥ പറഞ്ഞതിനെക്കാൾ കൂടുതൽ ഈസ്റ്റർ എഗ്ഗ്‌സ് ഇട്ടു തന്ന പടം ആയിരുന്നു ബാറ്റ്മാൻ vs സൂപ്പർമാൻ. ഒറ്റ DC കോമിക്‌സും വായിക്കാത്ത എന്നെപോലെ ഒരാളെ സംബന്ധിച്ചിടത്തോളം മുഴുവനായി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നത് സ്വാഭാവികം. സിനിമ ആണെങ്കിലോ നാടകീയ രംഗങ്ങളാൽ സമ്പന്നവും. അവസാന രംഗങ്ങളിലെ "മാർത്ത" സീൻ ഒക്കെ വളരെ നല്ലൊരു കൾട്ട് സാധനം ആയിരുന്നു.

ഇപ്പോൾ കുറച്ചു ദിവസങ്ങൾക്കു മുന്നേ ബാറ്റ്മാൻ vs സൂപ്പർമാന്റെ എസ്റ്റന്ഡഡ് വേർഷൻ കണ്ടു. ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.

മാർവൽ സൂപ്പർ ഹീറോ മൂവികളുടെ പാത പിന് തുടർന്ന് സീരീസ് ഓഫ് സ്‌പെർഹീറോ മൂവികൾ ഇറക്കാൻ DC തീരുമാനിക്കുമ്പോൾ ലോകമെമ്പാടും മാർവൽ സിനിമകൾക്ക് കിട്ടിയ പ്രേക്ഷക പിന്തുണയും സ്വപ്നം കണ്ടിട്ടുണ്ടാവണം. പക്ഷെ ഇറങ്ങിയ നാലു ചിത്രങ്ങളിൽ വൻഡർ വുമൺ നു മാത്രം ആണ് പ്രേക്ഷക നിരൂപക പ്രശംസ നേടാൻ കഴിഞ്ഞത്. മാൻ ഓഫ് സ്റ്റീൽ ഒരു ഇടത്തരം അഭിപ്രായം നേടിയപ്പോൾ സൂയിസൈഡ് സ്ക്വാഡ് ബാറ്റ്മാൻ vs സൂപ്പർമാൻ എന്നിവ തകർന്നടിഞ്ഞു.

ഇപ്പോൾ ജസ്റ്റിസ് ലീഗ് എന്ന സൂപ്പർ ഹീറോ ഗ്രൂപ്പുമായി DC വീണ്ടും വരുന്നു. അവഞ്ചേഴ്‌സ് എന്ന മാർവൽ സിനിമ ഇറങ്ങുന്നതിനു മുന്നേ അതിലെ എല്ലാ സൂപ്പർ ഹീറോസിനും നല്ലൊരു ഇന്ററോ കൊടുക്കാൻ മാർവലിന് ആയിരുന്നു. അതായത് എല്ലാ പ്രധാന ഹീറോകളുടെയും സ്റ്റാൻഡ് എലോണ് മൂവികൾ വന്ന ശേഷം ആയിരുന്നു അവഞ്ചേഴ്‌സ് എന്ന ഗ്രൂപ്പിനെ കാണിച്ചത്. എന്നാൽ ഇവിടെ ജസ്റ്റിസ് ലീഗിന് നഷ്ടമായതും ആ ഒരു ഇന്ററോ തന്നെ ആണ്. ഫ്ലാഷ്, അക്വാ മാൻ, സൈബോർഗ് എന്നീ മൂന്നു സൂപ്പർ ഹീറോകളെ ആദ്യമായി കാണിക്കുന്നത് ഈ ചിത്രത്തിൽ ആണ്. ആകെ 120 മിനുറ്റ് മാത്രം ദൈർഘ്യം ഉള്ള ചിത്രത്തിൽ ഈ സൂപ്പർ ഹീറോകളുടെ ഒന്നും കാരക്ടർ നന്നായി എസ്റ്റാബ്ലിഷ് ചെയ്യാനോ ചരിത്രം മനസിലാക്കി തരാനോ ചിത്രത്തിന് കഴിയുന്നില്ല.

കഥ എന്നു പറയാൻ വല്ലാതെ ഒന്നും ഇല്ല. എല്ലാ സുപ്പർ ഹീറോ മൂവികളുടെയും കളീഷേ കഥ തന്നെ ആണ് ഇതിനും. മേകിങ് ആണെങ്കിലോ? പറയത്തക്ക നിലവാരത്തിൽ ഉള്ളതുമല്ല. VFX ഒക്കെ കാർട്ടൂൺ നിലവാരത്തിൽ ആയിരുന്നു. വില്ലൻ ആയ സ്റ്റഫൻ വൂൾഫിന്റെ ഗ്രാഫിക്സ് ഒക്കെ വളരെ ബോർ ആയിരുന്നു. ഒന്നോ രണ്ടോ നല്ല സീനുകളും ഡയലോഗുകളും ഒഴിച്ചു നിർത്തിയാൽ കണ്ടിറങ്ങുന്ന പ്രേക്ഷകന് മനസ്സിൽ തങ്ങി നിൽക്കാൻ തക്കവണ്ണം ഒന്നും തന്നെ ചിത്രത്തിൽ ഇലായിരുന്നെന്നു പറയേണ്ടി വരും.

വൈകാരികമായ ഒരു എൽമെന്റിന്റെ കമ്മി ചിത്രത്തിലുടനീളം നമുക്കനുഭവപ്പെടും. പല കഥാപാത്രങ്ങളുടെയും ബാക്ക് സ്റ്റോറി മനസ്സിലാക്കി തരാൻ പറ്റിയിരുന്നേൽ ഈ കുറവ് ചിലപ്പോൾ ഒഴിവാക്കാൻ പറ്റിയേനെ.

ചിലപ്പോൾ 120 മിനുറ്റ് ഉള്ള കട്ട് വേർഷനു പകരം എസ്റ്റൻഡഡ് വേർഷൻ ഇറങ്ങുമെന്നും ബാറ്റ്മാൻ vs സൂപ്പർമാൻ എസ്റ്റൻഡഡ് കണ്ടു ഇഷ്ടപെട്ട പോലെ ജസ്റ്റിസ് ലീഗും എസ്റ്റൻഡഡ് കണ്ടു ഇഷ്ടപ്പെടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

വരും ചിത്രങ്ങളിലേക്കുള്ള ഒരു അടിത്തറ ഇടൽ ആവും ചിലപ്പോൾ DC ഈ ചിത്രങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷെ അടിത്തറ സ്‌ട്രോങ് അല്ലെങ്കിൽ പിന്നെ എന്ത് കാര്യം? സിനിമാറ്റിക് യൂണിവേഴ്‌സ് സീരീസിന് ഒരു നല്ല ബേസ്മെന്റ് ഒരുക്കാൻ കഴിഞ്ഞിടത്താണ് മാർവൽ വിജയിച്ചത്. എന്തുകൊണ്ടോ DCക്കു അതിനു കഴിയുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo