നിങ്ങൾക്കെല്ലാം അറിയാവുന്ന പോലെ ദീപാവലി ദിനമായ മറ്റന്നാൾ സണ് tv 96 എന്ന വിജയ് സേതുപതി ചിത്രം ടെലിവിഷൻ പ്രീമിയർ നടത്താൻ പോവുകയാണ്. തിയേറ്ററിൽ സാമാന്യം കാണികളുമായി മുന്നേറുന്ന ഒരു ചിത്രം ഇത്രപെട്ടെന്നു ടെലിവിഷനിൽ വരുന്നതിനെതിരെ നായിക നടിയായ തൃഷ ഉൾപ്പടെ കുറച്ചു പേർ രംഗത്തു വന്നിട്ടുണ്ട്. #Ban96MoviePremieronSuntv എന്ന ഹാഷ് ടാഗ് ഒക്കെ സോഷ്യൽ മീഡിയയിൽ രണ്ടു ദിവസമായി വൈറൽ ആണ്. ഇതിനിടയിൽ കുറച്ചു പേർ പറയുന്നത് കേട്ടു സണ് പിക്‌സ്‌ചേർസ് നിർമിക്കുന്ന വിജയ് ചിത്രം സർക്കാർ ദീപാവലി ദിനത്തിൽ പുറത്തിറങ്ങുന്നത് കൊണ്ടാണ് ഇത്ര തിടുക്കപ്പെട്ട് സണ് tv ഈ ടെലിവിഷൻ പ്രീമിയർ നടത്തുന്നത്. അവരുടെ പടത്തെ വിജയിപ്പിക്കാൻ സണ് നെറ്റവർക്ക് എന്തു മോശം പ്രവർത്തിയും കാണിക്കും എന്നൊക്കെ.

ഈ ഒരു അവസരത്തിൽ ഈ സംഭവത്തോട് ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളെ നമുക്കൊന്നു വിശകലനം ചെയ്തു നോക്കാം.

ആദ്യമേ പറയട്ടെ, കഴിഞ്ഞ കുറച്ചു കാലത്തിനു ഇടക്ക് സിനിമ ഇൻഡസ്ട്രി ഒരുപാട് മാറിയിട്ടുണ്ട്. തിയേറ്റർ റണ്ണിന് വേണ്ടി മാത്രമല്ല ഇപ്പോൾ ചിത്രങ്ങൾ നിര്മിക്കപ്പെടുന്നത്. ടെലിവിഷൻ സംപ്രേഷണത്തിനു കിട്ടുന്ന തുകയും, ആമസോണ് പ്രൈം, നേറ്റഫലിക്‌സ് പോലുള്ള ഓണ്ലൈൻ സ്‌ട്രീമിംഗ്‌ സൈറ്റുകളിൽ നിന്നും ലഭിക്കുന്ന തുകയും എല്ലാം ഒരു സിനിമയുടെ വിജയപരാജയം തീരുമാനിക്കാൻ ശക്തി ഉള്ള ഒന്നായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിയേറ്റർ ലോങ് റണ് ഇല്ല എന്നു വെച്ചു ഒരു ചിത്രവും പരാജയമാണെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല.

ഒരു സിനിമയുടെ ടെലിവിഷൻ റൈറ്റ്സ് വാങ്ങുമ്പോൾ എത്ര കാലത്തിനു ശേഷം അതു സംപ്രേഷണം ചെയ്യാം എന്ന് വ്യാകതമായ കണക്ക് വെച്ചിട്ടുണ്ടാവും. ആ ഒരു കണക്കിൽ പെടുന്ന ദിവസങ്ങൾ ആയതുകൊണ്ട് തന്നെയാണ് അവർ ചിത്രം ദീപാവലിക്ക് സംപ്രേഷണം ചെയുന്നത്. (അത്ര ദിവസങ്ങൾ ആയിട്ടില്ലെങ്കിൽ നിര്മാതാക്കൾക്ക് സുഖമായി കേസിനു പോവാം)

സണ് നെറ്റ്‌വർക്ക് ഒരു ചിത്രം വാങ്ങുമ്പോൾ സണ് നെക്സ്റ്റ് എന്ന ഓണ്ലൈൻ പ്ലാറ്ഫോമിലും സണ് tv യിലും ചേർത്തു സംപ്രേഷണം ചെയ്യാൻ ഉള്ള അവകാശം ആണ് വാങ്ങുന്നത്. സണ് നെക്സ്റ്റിൽ മിക്ക ചിത്രങ്ങളും ഇറങ്ങി 3 ആഴ്ചക്കുള്ളിൽ വരാറുണ്ട് (തേൻകോട്ട, ആമസോണ് പ്രൈം തുടങ്ങിയ മിക്ക ഓണ്ലൈൻ സ്‌ട്രീമിംഗ്‌ സർവീസുകൾക്കും 3 ആഴ്ച തന്നെയാണ് കണക്ക്). സണ് നെക്സ്റ്റിൽ വന്നു കഴിഞ്ഞാൽ മണിക്കൂറുകൾക്കു ഉള്ളിൽ ഇല്ലീഗൽ ആയി ടോറന്റിൽ വരും. ടോറന്റിൽ ഒരു ചിത്രം വന്നാൽ ഈ പറയുന്ന ആളുകൾ തന്നെ അത് ഇല്ലീഗൽ ആയി ഡൌൺലോഡ് ചെയ്തു കാണും. പിന്നീട് കുറച്ചു കഴിഞ്ഞു tv യിൽ വന്നാലും വലിയ വ്യൂവർഷിപ്പ് ഉണ്ടാവില്ല. അതുകൊണ്ടൊക്കെ തന്നെ ആവണം സണ് tv ചിത്രം ഇത്ര പെട്ടെന്ന് tv യിൽ സംപ്രേഷണം ചെയുന്നത്. TRP റേറ്റിങ് ഉയർത്തുക എന്നതാണല്ലോ എല്ലാ ചാനലുകളുടെയും ലക്ഷ്യം. മറ്റു പല ചിത്രങ്ങളും കയ്യിൽ ഉണ്ടേലും 96 പ്രീമിയർ ചെയ്യാൻ പറ്റുക ആണേൽ ഉണ്ടാവാൻ പോവുന്ന TRP യിൽ സണ് TV ക്കു താല്പര്യം തോന്നുക സ്വാഭാവികം.

ഒരു ചിത്രം ആർക്കു വിൽക്കണം, എത്ര രൂപക്ക് വിൽക്കണം എന്നെല്ലാം തീരുമാനം എടുക്കുന്നത് ആ ചിത്രത്തിന്റെ നിർമ്മാതാവ് ആണ്. സ്വന്തം സിനിമ കുറച്ചു നാൾ കൂടി തിയേറ്ററിൽ പ്രദർശിപ്പിക്കണം എന്നു തൃഷയ്ക്ക് ആഗ്രഹം കാണും പക്ഷെ ആത്യന്തികമായി ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിനിമയുടെ നിർമാതാവ് ആണ്. അദ്ദേഹത്തിന് ലാഭം കിട്ടിയതുകൊണ്ടു തന്നെയാണ് ചിത്രം സണ് നെറ്റ്വർക്കിന്‌ വിറ്റതും. അതുകൊണ്ടൊക്കെ തന്നെയാവണം ഈ പ്രീമിയർ നടത്തുന്നതിന് എതിരെ ചിത്രത്തിന്റെ നിർമാതാവ് രംഗത്തു വരാത്തതും.

പിന്നെ വിജയ് ചിത്രം വിജയിപ്പിക്കാൻ തൽക്കാലത്തേക്ക് 96 പോലൊരു ചിത്രത്തെ തിയേറ്ററിൽ നിന്നും ഒഴിവാക്കേണ്ട ഗതികേട് സണ് പിക്ചേഴ്സിനു ഉണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ 10 ചിത്രങ്ങൾ എടുത്തു പരിശോധിച്ചാൽ അതിൽ പുലി, ഭൈരവ മാത്രം ആണ് പരാജയം. ഈ പരാജയപ്പെട്ട ചിത്രങ്ങളുടെ വരെ കളക്ഷൻ ഒന്നു എടുത്തു പരിശോധിച്ചാൽ മനസിലാവും സർക്കാർ വിജയിപ്പിക്കാൻ 96 തിയേറ്ററിൽ നിന്നും കളയേണ്ട ഗതികേട് അവർക്ക് ഉണ്ടോ എന്ന്.

തിയേറ്ററിൽ ഓടുന്ന ഒരുപാട് സിനിമകൾ ഇല്ലീഗൽ ആയി ടോറന്റിൽ വരുന്നുണ്ട്. അന്നൊന്നും അതിനെതിരെ സംസാരിക്കാത്തവർ പലരും ലീഗൽ ആയി സണ് tv ചിത്രം സംപ്രേഷണം ചെയ്യാൻ ഇരിക്കുന്നതിനു എതിരെ എതിർപ്പുമായി വരുന്നുണ്ട്. ടെലിവിഷനിലിലോ ലീഗൽ സ്‌ട്രീമിംഗ്‌ സൈറ്റുകളിലോ സിനിമ പ്രദർശിപ്പിക്കുന്നത് ഒരിക്കലും സിനിമ ഇന്ഡസ്ട്രിക്ക് മോശമായി ഭവിക്കുന്നില്ല മറിച്ചു ഗുണമേ ചെയ്‌യുന്നുള്ളൂ. ഒരുപാട് സിനിമകൾ നിർമാതാവിന് കുറച്ചെങ്കിലും കാശ് നേടികൊടുക്കുന്നത് ഈ റൈറ്റുകൾ വിൽക്കുന്നത് വഴിയാണ്. തിയേറ്റർ റണ്ണിൽ നിന്നു മാത്രം വിജയം കൊയ്യുക എന്നത് ഇന്നത്തെക്കാലത്ത് എല്ലാ ചിത്രങ്ങൾക്കും പറ്റുന്ന ഒന്നല്ല. നേരെ മറിച്ച് ടോറന്റ്/ടെലിഗ്രാം പോലുള്ള ഇലീഗൽ ആയ സംഭവങ്ങൾ സിനിമ ഇന്ഡസ്ട്രിക്ക് വരുത്തി വെക്കുന്ന നഷ്ടം ചെറുതൊന്നും അല്ലതാനും. നിങ്ങൾക്ക് എല്ലാം സിനിമ ഇന്ഡസ്ട്രിയുടെ ഭാവിയെ കുറിച്ച് ഇത്ര ഉത്കണ്ഠ ഉണ്ടേൽ ആദ്യം ടോറന്റിനും ടെലിഗ്രാമിനും എതിരെ ആണ് സംസാരിക്കേണ്ടത്.

#Support96MoviePremieronSuntv

NB : കമന്റ് ബോക്‌സിൽ തർക്കിക്കാൻ വരുന്നവർ പോസ്റ്റ് മുഴുവൻ വായിച്ചിട്ട് വരേണ്ടതാണ്.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo