About

Nithin P

എന്തൊക്കെയോ എഴുതണമെന്നുണ്ട്. കാണുന്ന സിനിമകളെ കുറിച്ചും വായിക്കുന്ന പുസ്തകങ്ങളെ കുറിച്ചും. പിന്നെ ഈ അണ്ടകഡാഹത്തിൽ എന്തൊക്കെ നടക്കുന്നു അതിനെ കുറിച്ചെല്ലാം.

പ്രധാനമായും സിനിമകളെ കുറിച്ചു എഴുതാൻ ആണ് ഈ പ്ലാറ്ഫോം ഉപയോഗപ്പെടുത്താൻ ആഗ്രഹം. ഒന്നും ഒരു റീവ്യൂ എന്ന പോലെ എടുക്കരുത്. വെറും അഭിപ്രായങ്ങൾ മാത്രം.

ഒന്നര രണ്ടര എന്നിങ്ങനെ സിനിമകൾക്ക് മർക്കിടാൻ മാത്രം ഞാൻ ആരേലും ആണെന്ന് എനിക്ക് തോന്നുന്നില്ല. അതു കൊണ്ടു തന്നെ അത് പോലെ ഉള്ള റേറ്റിംഗ് പരിപാടി ഒന്നും ഇവിടെ ഉണ്ടാവില്ല.

ചിലപ്പോൾ നിങ്ങൾക്കിത്തിൽ എന്റെ ചില പ്രാന്തുകളും കാണേണ്ടി വരും. ഗദ്യ രൂപത്തിലോ പദ്യ രൂപത്തിലോ ഒക്കെ ആ പ്രാന്ത് ഞാൻ പ്രകടിപ്പിച്ചെന്നു വരും. 😂

എഴുതുന്നതിനെ കുറിച്ചെല്ലാം അഭിപ്രായം കേൾക്കാൻ എനിക്കും ആഗ്രഹമുണ്ട്. താഴെ കാണുന്ന ഇമെയിൽ അഡ്രെസ്സിൽ നിങ്ങൾക്ക് എന്നെ ബന്ധപ്പെടാം.

nithup123@gmail.com

അപ്പോൾ നന്ദി. ഇവിടെ വന്നതിനും ഇതു വായിച്ചതിനും.

Advertisements